അഴിയൂരിലെ കാപ്പുഴ അഴിമുഖം വടകര ആര്‍ഡിഒ സന്ദര്‍ശിച്ചു
അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ കാപ്പുഴ അഴിമുഖം വടകര ആര്‍ഡിഒ .സി ബിജു സന്ദര്‍ശിച്ചു. മണല്‍ തിട്ട രൂപപ്പെട്ട് കാപ്പുഴയിലെ വെളളം മലിനമാവുകയും മണല്‍ അടിഞ്ഞ് കൂടിയത് കാരണം നീരൊഴുക്ക് തടസ്സപ്പെടുകയും തൊട്ടടുത്ത വീട്ട്കാരുടെ കുടിവെളള സ്രോതസ്സുകള്‍ക്ക് പ്രശ്നം അനുഭവിക്കുകയും ചെയ്തതിന്റെ അടിസ്ഥനത്തില്‍ പുഴയിലെ അഴിമുഖം ഭാഗത്ത് മണ്ണ് നീക്കംചെയ്യുന്നതിന് വേണ്ടി പഞ്ചായത്ത് ആര്‍ഡിഒ വിനോട് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം . ടൗട്ടോ ചുഴലിക്കാറ്റില്‍ പ്രയാസം വന്ന കടല്‍ തീരത്തെ വിള്ളലിൽ പുഴയിലെ മണ്ണ് നിക്ഷേപിക്കാൻ അനുവാദം തരണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആര്‍ഡിഒവിനോട് അഭ്യാർത്ഥിച്ചു .ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആർ ഡി ഒ പറഞ്ഞു ,
പഞ്ചായത്തിന്റെ ടേക്ക് ഏ ബ്രേക്ക് നിർമ്മികു വാൻ കണ്ടെത്തിയ മുക്കാളിയിലെ ദേശിയപാത വിഭാഗത്തിന്റെ കൈവശം ഉള്ള സ്ഥലം പഞ്ചായത്തിന് വിട്ട് തരാനുളള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാൻ ഇടപെടണമെന്നും പഞ്ചായത്ത് പ്രതിനിധികൾ ആര്‍ഡി ഒ വിനോട് ആഭ്യർത്തിച്ചു . തോട് സഭയുടെ നിര്‍ദ്ദേശ പ്രകാരം മുക്കാളി കാപ്പിലെ പുറമ്പോക്ക് സ്ഥലം പഞ്ചായത്തിന് ലഭിക്കുവാന്‍ ഇടപെടാമെന്ന് ആര്‍ഡിഒ പഞ്ചായത്തിനെ അറിയിച്ചു .ഫില്‍ഡ് പരിശോധനയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍, പഞ്ചയത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍കോട്ടയില്‍ രാധകൃഷ്ണന്‍, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കവിത അനില്‍കുമാര്‍ ,അജയകുമാർ മാളിയേക്കൽ ,വി പി അനിൽ കുമാർ എന്നിവര്‍ സന്നിഹിതരായിരുന്നു.
Post a Comment