അഴിയൂർ ഗ്രാമപഞ്ചായത്തിൽ നികുതി മുഴുവനും പിരിച്ചെടുത്ത വാർഡ് മെമ്പറെ ആദരിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്തിലേ വാർഡ് പതിനാല് ആവിക്കരയിൽ മുഴുവൻ നികുതിയും പിരിച്ചെടുത്ത് 100% ലക്‌ഷ്യം നേടി ,സർക്കാർ അനുവദിച്ച സമയ പരിധിയുടെ 3 മാസം മുൻപ് തന്നെ മെമ്പർ പ്രമോദ് മാട്ടണ്ടിയുടെ നേതൃത്വത്തിൽ തുക പിരിച്ച് പഞ്ചായത്തിൽ അടക്കുകയും ചെയ്തു. ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ നികുതിയും പിരിച്ചെടുത്ത് 100% നികുതി പിരിച്ചെടുത്ത വാർഡായി ആകെ 18 വാർഡുകളിൽ നിന്ന് ആവിക്കര മാറി. പ്രസ്തുത പ്രവർത്തനത്തിന് നേതൃത്വം നൽകിയ വാർഡ് മെമ്പർ പ്രമോദ് മാറ്റാണ്ടിയെ പഞ്ചായത്തിൽ വെച്ചു പ്രസിഡന്റ് ആയിഷ ഉമ്മർ പൊന്നാട അണിയിച്ചു ആദരിച്ചു . 80 ശതമാനം നികുതി പിരിച്ചെടുത്ത് 13ആം വാർഡ് തൊട്ടടുത്തായി നിൽക്കുന്നുണ്ട് .
വാർഡ് ക്ലർക്ക് സിഎച്ച് മുജീബ്റഹ്മാനെയും ചടങ്ങിൽ അഭിനന്ദിച്ചു വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ ആന്നന്ദ സദനം ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മെമ്പർമാരായ റീന രയരൊത്ത് ,സാജിദ് നെല്ലോളി ,കെ കെ ജയചന്ദ്രൻ ,കൃഷി ഓഫീസർ വി കെ സിന്ധു ,വീ ഇ ഒ കെ ബജേഷ് ,ഓവർസീയർ കെ രഞ്ജിത്കുമാർ നിഖിൽ കാളിയത്ത് എന്നിവർ സംസാരിച്ചു
Post a Comment