ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക ബ്രെയിൽ ദിനം*
*💠ലോക ഹിപ്നോട്ടിസം ദിനം*
*💠ടോം തമ്പ് ദിനം*
*💠ഡിംപിൾഡ് ചാഡ് ഡേ*
*💠പോപ്പ് മ്യൂസിക് ചാർട്ട് ദിനം*
*💠സൗജന്യ ഫ്ലവർ ബാസ്കറ്റ് ദിനം*
*💠ദേശീയ ട്രിവിയ ദിനം*
*💠സ്വാതന്ത്ര്യദിനം (മ്യാൻമർ)*
*💠ഒഗോണി ദിനം (നൈജീരിയ)*
*💠കുതിരപ്പട ദിനം (തായ്ലൻഡ്)*
*💠ദേശീയ സ്പാഗെട്ടി ദിനം (യു.എസ്.എ)*
*💠സ്വാതന്ത്ര്യ രക്തസാക്ഷികളുടെ ദിനം (ഡി ആർ കോംഗോ)*
*💠കൊളോണിയൽ അടിച്ചമർത്തൽ രക്തസാക്ഷി ദിനം (അംഗോള)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐46 BC* - ```ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു.```
*🌐1859* - ```ചാന്നാർ സ്ത്രീകൾ മാറുമറയ്ക്കുന്നതിനെതിരായി ലഹള തുടങ്ങി. മേൽമുണ്ട് സമരം, മാറുമറയ്ക്കൽ സമരം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.```
*🌐1896* - ```യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.```
*🌐1932* – ```ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.```
*🌐1948* – ```ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.```
*🌐1948* - ```സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മ്യാൻമാർ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി.```
*🌐1958* - ```സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു.```
*🌐1959* - ```ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.```
*🌐1961* – ```33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.```
*🌐1966* – ```താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു.```
*🌐1999* - ```മുൻ പ്രൊഫഷണൽ ഗുസ്തി താരം ജെസ്സി വെഞ്ചുറ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിനസോട്ട ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു .```
*🌐2003* - ```നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.```
*🌐2010* - ```ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ഐസക് ന്യൂട്ടൺ* - ```പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (ജനനം 4 ജനുവരി 1643 - മരണം 31 മാർച്ച് 1727). ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്. ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു.```
*🌹എസ്. രാജശേഖരൻ* - ```മലയാളത്തിലെ ഒരു എഴുത്തുകാരനും സാഹിത്യവിമർശകനുമാണ് ഡോ.എസ്.രാജശേഖരൻ (ജനനം ജനുവരി 4, 1946). കേരളത്തിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ മുന്നണിപ്രവർത്തകനാണ് ഇദ്ദേഹം. മലയാളത്തിൽ 40-ലേറെ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലായി നിരൂപണം , കവിത തുടങ്ങിയ വിഭാഗങ്ങളിൽ 700-ലേറെ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.```
*🌹നിമിഷ സജയൻ* - ```മലയാളത്തിലെ ഒരു ചലച്ചിത്രനടിയാണ് നിമിഷ സജയൻ (ജനനം: 4 ജനുവരി 1997). തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.```
*🌹അർച്ചന കവി* - ```ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് അർച്ചന കവി (ജനനം: 4 ജനുവരി 1990). ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. നീലത്താമര എന്ന സിനിമക്ക് 2009 - ൽ മികച്ച പുതുമുഖ നായികക്കുള്ള പുരസ്ക്കാരം ലഭിച്ചു.```
*🌹ഇന്ദിര സന്ത്* - ```ഒരു മറാത്തി കവയിത്രിയാണ് ഇന്ദിര സന്ത് (ജനനം 1914 ജനുവരി 4 ). 1940ൽ, അവരുടെ വിവാഹത്തിന്റെ നാലു വർഷങ്ങൾക്കു ശേഷം രണ്ടാളുടേയും കവിതകളുടെ ഒരു സമാഹാരം, സഹവാസ് എന്ന പേരിലുള്ളത്, അവർ പ്രസിദ്ധീകരിച്ചു. ഇന്ദിരയുടെ ഭർത്താവ് 1946ൽ അന്തരിച്ചു. അതിന്റെ വിഷമവും വേദനയും അവരുടെ ചില കൃതികളിൽ കാണാം. സ്നേഹവും ആഗ്രഹവും ആയിരുന്നു അവരുടെ കവിതകളുടെ പ്രധാന ആശയം.ഇന്തിര സന്ത് ഇരുപത്തഞ്ചോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.ഗർഭരേശമി എന്ന കാവ്യസമാഹാരത്തിനു 1984ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അവരുടെ കവിതകൾക്ക് അനന്ത് ഖാണ്ഡേക്കർ അവാർഡ്, സാഹിത്യ കലാ അക്കാദമി അവാർഡ്, മഹാരാഷ്ട്ര സർക്കാർ അവാർഡ്, ജനസ്ഥാൻ അവാർഡ് എന്നിവയും ലഭിച്ചു.```
*🌹ടി.എസ്. ഠാക്കൂർ* - ```ഇന്ത്യയിലെ സുപ്രീം കോടതിയിലേ ഒരു ന്യായാധിപനാണു തീർത്ഥ് സിങ്ങ് ഠാക്കൂർ (ജ:4 ജനുവരി 1952). 1994-ൽ ജമ്മുകശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1995-ൽ സ്ഥിരപ്പെടുത്തി. 2004-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. 2008-ൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഠാക്കൂറിനെ 2009-ലാണ് സുപ്രീംകോടതി ജഡ്ജിയാക്കിയത്.```
*🌹ലൂയിസ് ബ്രെയിൽ* - ```അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയിൽ (ജനനം 4 ജനുവരി 1809 -മരണം 6 ജനുവരി 1852). ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപ നൽകി . ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിതിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.```
*🌹വലിയവീട്ടിൽ ദിജു* - ```ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് വലിയവീട്ടിൽ ഡിജു (ജനനം: 1981 ജനുവരി 4). ഡിജുവും ജ്വാല ഗുട്ടയും ചേർന്നുള്ള ജോഡിയാണ് നിലവിൽ ദേശീയ മിക്സഡ് ഡബിൾസ് ബാഡ്മിൻറൺ ചാമ്പ്യന്മാർ. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഈ ജോഡി ഏഴാം സ്ഥാനത്താണ്. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു് മത്സരിച്ചിട്ടുണ്ടു്.```
*🌹ബിനായക് സെൻ* - ```പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ, പി.യു.സി.എൽ (People's Union for Civil Liberties) ദേശീയ വൈസ് പ്രസിഡൻറ്, ആരോഗ്യ വികസന വിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രശസ്തനാണ് ബിനായക് സെൻ (ജനനം 4 ജനുവരി 1950). ജൊനാഥൻ മാൻ പുരസ്കാരം, ഗാന്ധി ഇന്റർനാഷണൽ പീസ് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.```
*🌹മേയ് ബ്രിട്ട് മോസർ* - ```നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകയാണ് മേയ് ബ്രിട്ട് മോസർ (ജനനം 4 ജനുവരി 1963). തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭർത്താവും സഹ ഗവേഷകനുമായ എഡ്വേഡ് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിച്ചു.```
*🌹മൻപ്രീത് ഗോണി* - ```ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് മൻപ്രീത് സിങ് ഗോണി (ജനനം: 4 ജനുവരി 1984). ഒരു ബൗളർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിനെയും, ഐ.പി.എൽ.ൽ ഡെക്കാൻ ചാർജേഴ്സ് ടീമിനെയുമാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.```
*🌹ടി.കെ. രാമകൃഷ്ണൻ* - ```കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. രാമകൃഷ്ണൻ (ജനനം ജനുവരി 4, 1922 - മരണം ഏപ്രിൽ 21, 2006). കേരള നിയമസഭയുടെ പ്രതിപക്ഷനേതാവ്, ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.```
*🌹ലീലാ ദാമോദര മേനോൻ* - ```ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995). കോൺഗ്രസ് പ്രതിനിധിയായാണ് ലീലാ ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്.ചേട്ടന്റെ നിഴലിൽ എന്ന ഗ്രന്ഥത്തിന്(ജീവചരിത്രം) 1986-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ഗോപാലകൃഷ്ണൻ കോലഴി* - ```മലയാളത്തിലെ ഒരു പ്രമുഖ കവിയായിരുന്നു ഗോപാലകൃഷ്ണൻ കോലഴി (ജനനം ഡിസംബർ 25, 1934 - മരണം ജനുവരി 4, 1983). ബാലസാഹിത്യകാരനെന്ന നിലയിൽ പ്രസിദ്ധനായിരുന്ന കോലഴിയുടെ നിരവധി കവിതകൾ മലയാള പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. 1961ൽ സാഹിത്യപ്രവർത്തക സഹകരണ സംഘം ശിശുദിന സമ്മാനപ്പെട്ടി ബാലസാഹിത്യ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒരു ജ്യോതിഷപണ്ഡിതനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.```
*🌷ടി.എസ്. എലിയറ്റ്* - ```ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന കവിയായി കരുതപ്പെടുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്. എലിയറ്റ് (ജനനം 26 സെപ്റ്റംബർ 1888 - മരണം 4 ജനുവരി 1965) ഒരു ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്നു. 1948-ൽ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു.```
*🌷പരവൂർ രാമചന്ദ്രൻ* - ```മലയാള സിനിമാ-സീരിയൽ-നാടക വേദികളിലെ ഒരു അഭിനേതാവാണ് കൊല്ലം സ്വദേശിയായ പരവൂർ രാമചന്ദ്രൻ (1945 - 2011 ജനുവരി 04). സംവിധായകൻ രാജസേനന്റെ ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്. നിരവധി സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരൻ, സൂപ്പർമാൻ, സ്വപ്നലോകത്തെ ബാലഭാസ്കർ, തൂവൽക്കൊട്ടാരം തുടങ്ങിയവ അഭിനയിച്ച ചില ചിത്രങ്ങളാണ്. സത്യഭാമയ്ക്കൊരു പ്രേമലഖനം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിനയൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ യക്ഷിയും ഞാനും എന്ന മലയാളചലച്ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.```
*🌷കെ.കെ. അബു* - ```കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. അബു (ജീവിതകാലം: 02 ഫെബ്രുവരി 1920 - 4 ജനുവരി 1999). കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, കൊണ്ടോട്ടിയിൽ നിന്ന് ഒൻപതാം കേരളനിയമസഭകളിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം കേരളനിയമസഭയിൽ എസ്.എസ്.പി.യേയും ഒൻപതാം നിയമസഭയിൽ മുസ്ലീം ലീഗിനേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്.```
*🌷ചാക്കീരി അഹമ്മദ് കുട്ടി* - ```മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിൽ പ്രശസ്തൻ. (ജനനം:1915, മരണം:4.1.1993). ഇപ്പോൾ പതിനായിരത്തിലധികം അംഗൻവാടികളുള്ള ഐ.സി.ഡി.എസ് പ്രൊജക്ട് 1975 ൽ സംസ്ഥാനത്ത് നടപ്പിലാക്കിയത് ചാക്കീരിയായിരുന്നു. അറബിക് കോളേജ് അദ്ധ്യാപകർക്ക് ഡയറക്ട് അപ്പോയിൻമെന്റ് സമ്പ്രദായം നടപ്പിൽ വരുത്തിയതും വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് കൊണ്ട് സോഷ്യൽ വെൽഫെയർ എന്ന പുതിയ വകുപ്പ് രൂപീകരിച്ചതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽതന്നെ. നാല് മന്ത്രിസഭകളിൽ ചാക്കീരി സ്പീക്കറായിരുന്നു.```
*🌷അൽബേർ കാമ്യു* - ```ആൽബർട്ട് കാമ്യു (ജനനം - 1913 നവംബർ 7, മരണം - 1960 ജനുവരി 4) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ്. സാഹിത്യത്തിനു നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരിൽ രണ്ടാമനാണ് കാമ്യു. (നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ റുഡ്യാർഡ് കിപ്ലിംഗ് ആണ്). 1957-ൽ കാമ്യുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 'അബ്സർഡിസം' എന്ന ചിന്താശാഖയുടെ പ്രധാന പ്രണേതാവാണ് കമ്യു. പ്രധാന കൃതികളിലൊന്നാണ് "ദ് റബൽ".```
*🌷എർവിൻ ഷ്രോഡിങർ* - ```ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയാണ് നോബൽ സമ്മാന ജേതാവു കൂടിയായ എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിങർ (ജനനം ഓഗസ്റ്റ് 12, 1887 - മരണം ജനുവരി 4, 1961).ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം ദ്രവ്യതരംഗത്തിന്റെ(Mechanical waves) ചലനത്തെ അവകലന സമവാക്യമായി(Differential equation) അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.```
*🌷ഹെൻറി ബേർഗ്സൺ* - ```അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികനും എഴുത്തുകാരനുമായിരുന്നു ഹെൻറി ബേർഗ്സൺ (18 ഒക്ടോബർ 1859 – 4 ജനുവരി 1941). സമ്പന്നവും ജീവസ്സുറ്റതുമായ ചിന്തയ്ക്കും, അതിന്റെ അവതരണത്തിൽ കാട്ടിയ മികവിനും ഉള്ള അംഗീകാരമായി 1927-ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു.```
*🌷എസ്.എച്ച്. കപാഡിയ* - ```ഇന്ത്യയുടെ 38 ആമത് ചീഫ് ജസ്റ്റിസ് ആണ് സരോഷ് ഹോമി കപാഡിയ (ജനനം 29 സെപ്റ്റംബർ 1947 - മരണം 2016 ജനുവരി 4). 2010 മെയ് 12 മുതൽ 2012 സെപ്റ്റംബർ 28 വരെയായിരുന്നു അദ്ദേഹം ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്. അൽതമാസ് കബീർ ആണ് ഇദ്ദേഹത്തിന്റെ പിൻഗാമി.```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Flowers TV🔻🔻*
വൈകീട്ട് 3 മണിക്ക്
🎬പോളിടെക്നിക്
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬ബസ് കണ്ടക്ടർ
രാത്രി 11.45 ന്
🎬ഓർമയുണ്ടോ ഈ മുഖം
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬മന്ത്രമോതിരം
രാവിലെ 10 മണിക്ക്
🎬രക്ഷാധികാരി ബൈജു ഒപ്പ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
വൈകിട്ട് 4 മണിക്ക്
🎬വിനോദയാത്ര
രാത്രി 7 മണിക്ക്
🎬മിന്നാരം
രാത്രി 10 മണിക്ക്
🎬ആഭാസം
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬നക്ഷത്രക്കൂടാരം
രാവിലെ 9 മണിക്ക്
🎬അടിവേരുകൾ
ഉച്ചയ്ക്ക് 12 മണിക്ക്
🎬ചാഞ്ചാട്ടം
വൈകീട്ട് 3 മണിക്ക്
🎬ചമയം
രാത്രി 11 മണിക്ക്
🎬പീറ്റർ സ്കോട്ട്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9.30 ന്
🎬ഷീ ടാക്സി
ഉച്ചയ്ക്ക് 2 മണിക്ക്
🎬ആകാശഗംഗ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ചോറ്റാനിക്കര അമ്മ
രാവിലെ 10 മണിക്ക്
🎬ഒരു സ്മോൾ ഫാമിലി
ഉച്ചയ്ക്ക് 1 മണിക്ക്
🎬അമ്മക്കിളിക്കൂട്
വൈകിട്ട് 4 മണിക്ക്
🎬അപൂർവ്വരാഗം
രാത്രി 7 മണിക്ക്
🎬അധിപൻ
രാത്രി 10 മണിക്ക്
🎬മധ്യവേനൽ
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬സോമ്പി റെഡ്ഡി
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഓ മൈ കടവുളേ
വൈകീട്ട് 3 മണിക്ക്
🎬സേഫ്
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬സൂര്യവംശി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ശിവകാശി
വൈകീട്ട് 4 മണിക്ക്
🎬റെമോ
രാത്രി 8.30 ന്
🎬പോക്കിരി
രാത്രി 11.30 ന്
🎬സ്പെഷ്യൽ സ്ക്വാഡ്
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ക്രേസി ഗോപാലൻ
രാവിലെ 10 മണിക്ക്
🎬ഗോളാന്തരവാർത്ത
വൈകിട്ട് 3 മണിക്ക്
🎬കഥകളി
വൈകീട്ട് 5.30 ന്
🎬വക്കീൽ വാസുദേവ്
രാത്രി 8 മണിക്ക്
🎬ബന്ധുക്കൾ ശത്രുക്കൾ
രാത്രി 11 മണിക്ക്
🎬വൈശാലി
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ഗാർഡിയൻ
ഉച്ചയ്ക്ക് 1.30 ന്
🎬മാസ്റ്റർപിസ്
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (04-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - ഗണിതം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - മലയാളം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - പരിസരപഠനം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - ഇംഗ്ലീഷ്
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - ഇംഗ്ലീഷ്
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - സാമൂഹ്യശാസ്ത്രം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - അടിസ്ഥാനപാഠാവലി
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - ഊർജ്ജതന്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - കേരളപാഠാവലി
*▶️12.00 pm* - ഊർജ്ജതന്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00)
*▶️06.30 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.30)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാത്രി 07.00)
*▶️08.00 am* - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം - രാത്രി 09.30)
*▶️08.30 am* - ഫിസിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - ബോട്ടണി (പുനഃസംപ്രേഷണം -രാത്രി 08.30)
*▶️09.30 am* - ബിസിനസ് സ്റ്റഡീസ്(പുനഃസംപ്രേഷണം -രാത്രി 09.00)
*▶️10.00 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️10.30 am* - ജിയോഗ്രഫി (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️12.30 pm* - കെമിസ്ട്രി
*▶️01.00 pm* - ഫിസിക്സ്
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment