'മനുഷ്യൻ എന്ന സുന്ദര പദം 'പുസ്തക പ്രകാശനം ചെയ്തു
മാഹി മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയും, മദിരാശിയിലെ വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനുമായ എ.പി.കുഞ്ഞിക്കണ്ണൻ്റെ ജീവിതകഥയെ ആസ്പദമാക്കി ഇ.വി.ശ്രീധരൻ രചിച്ച 'മനുഷ്യൻ എന്ന സുന്ദര പദം ' പ്രകാശനം ചെയ്തു. എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിഖ്യാത ചിത്രകാരൻ നമ്പൂതിരി , പിന്നണി ഗായകൻ വി.ടി.മുരളിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു .കലാനിരൂപകനും, പ്രശസ്ത ചിത്രകാരനുമായ കെ.കെ.മാരാർ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.കെ.പ്രഭാകരൻ, നിരൂപകൻ ഡോ: മഹേഷ് മംഗലാട്ട്, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ലളിതകലാ അക്കാദമി മുൻ വൈ: ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ,പ്രമുഖ ചിത്രകാരി പൊൻമണി തോമസ്, ചലച്ചിത്ര സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി, അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ, ജലച്ചായ ചിത്രകാരൻ പ്രശാന്ത് ഒളവിലം സംസാരിച്ചു
Post a Comment