o വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
Latest News


 

വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

 വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.



കണ്ണൂര്‍: ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി അദിനാനാണ് മരിച്ചത്. വിഷം വാങ്ങിയതും ഓണ്‍ലൈനിലൂടെയാണെന്നാണ് സംശയം.


കഴിഞ്ഞ കുറച്ചുനാളുകളായി പ്ലസ് ടു വിദ്യാര്‍ഥി ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിരിക്കുകയാണെന്നാണ് അദിനാന്റെ ബന്ധുക്കള്‍ പറയുന്നത്. ഒരുമാസം മുന്‍പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. അന്ന് കൈ ഞരമ്ബ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. അതിന് ശേഷമാണ് ഇന്നലെ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്.


വിദ്യാര്‍ഥി ഒരുമാസമായി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിനുള്ളില്‍ ഇരുന്ന് ഏത് സയവും മൊാബൈല്‍ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച വിഷം ഓണ്‍ലൈനായി വാങ്ങിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നു. മൃതദേഹത്തിന് സമീപം ഫോണ്‍ അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.


Post a Comment

Previous Post Next Post