ഹരീശ്വര ക്ഷേത്രം :ഏകാദശി ഉത്സവത്തിന് കൊടിയേറി
മാഹി: മുണ്ടോക്ക് ഹരീശ്വര ക്ഷേത്രം വൈകുണ്ഠ ഏകാദശി ഉത്സവത്തിന് ക്ഷേത്രം തന്ത്രി എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് കലവറ നിറയ്ക്കലും, ഭജനയും നടന്നു. വിവിധ ദിവസങ്ങളിലായി നിവേദ്യം വരവ്, ആധ്യാത്മിക പ്രഭാഷണം, നാദസ്വരം, ചെണ്ടമേളം, രഥോത്സവം തുടങ്ങിയവ ഉണ്ടാവും.14 ന് രാവിലെ നടക്കുന്ന ആറാട്ടിനു ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.
Post a Comment