വാക്സിൻ എടുക്കില്ലെന്ന വാശിയിൽ മാഹിയിലെ രണ്ട് സർക്കാർ ഡോക്ടർമാർ
സർക്കാർ ഉത്തരവിന് പുല്ലുവില്ല
മാഹി : ജനുവരി ഏഴിനകം പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന സർക്കാർ നിർദ്ദേശം പരസ്യമായി തള്ളി മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ രാജ്കുമാറും, രമ്യാ കൃഷ്ണനും
വാക്സിൻ എടുക്കാൻ തയ്യാറാവാത്ത സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിൽ പോകണമെന്ന നിർദ്ദേശവും പാലിക്കാതെ സർക്കാരിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഇവരുടെ പ്രതികരണം.
ഡ്യൂട്ടി ചെയ്യാനെത്തിയ ഇവരോട് കോളേജ് പ്രിൻസിപ്പ ൽ അവധിയിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ ഇരുവരും തങ്ങളുടെ ഡിപ്പാർട്ട്മെന്റുകളിൽ പോയി ഇരുന്നു . ഇതേത്തുടർന്ന് പ്രിൻ സിപ്പൽ മാഹി അഡ്മി നിസ്ട്രേറ്റർ ഉൾപ്പടെയുള്ള ഉന്നത അധികാരികളെ വിവരമറിയിച്ചു പിന്നാലെ പൊലീസ് മെഡിക്കൽ കോളേജിലെത്തിയെങ്കിലും ഡോക്ടർമാരെ നീക്കാൻ തയ്യാറായില്ല .
മുകളിൽ നിന്നുള്ള നിർ ദ്ദേശപ്രകാരമാണ് പൊലീസ് നടപടി സ്വീകരിക്കാത്തിരുന്നതെന്നാണ് വിവരം .
സർക്കാർ ഉത്തരവ്കോളേജ് പ്രിൻസിപ്പാൾ രണ്ടു ദിവസം മുമ്പു തന്നെ മുഴുവൻ ജീവനക്കാരെയും അറിയിച്ചിരുന്നു .
ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാരും രാപകലില്ലാതെ കൊവിഡ് ഡ്യൂട്ടി ചെയ്ത സമയത്തും ഈ രണ്ട് ഡോക്ടർമാരും കൊവിഡ് ഡ്യൂട്ടി ചെയ്യാതെ മാറിനില്ക്കുകയാ യിരുന്നുവെന്നും ആക്ഷേപമുണ്ട് .
ഡോക്ടർമാരുടെ നിസഹകരണത്തിനെതിരെ വകുപ്പുതല നടപടികൾ നടന്നുവരികയുമാണ് .
ഇതിനിടെ വാക്സിൻ എടുക്കാതിരുന്ന മാഹിയിലെ എട്ടോളം ഉദ്യോഗസ്ഥ ർ സ്വമേധയാ അവധിയിൽ പോയിട്ടുണ്ട് .
Post a Comment