*മാഹി ബൈപാസ് നിർമാണം പെട്ടെന്ന് പൂർത്തീകരിക്കും - കെ. മുരളീധരൻ എം.പി.*
തലശ്ശേരി: മാഹി ബൈപാസ് പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും പരിഹരിച്ചു. മാര്‍ച്ചോടെ ടാറിങ് തുടങ്ങും. സര്‍വിസ് റോഡില്‍ സ്ഥലം ഏറ്റെടുക്കാനുള്ളത് പൂര്‍ത്തിയായിട്ടുണ്ട്. ചോനാടത്ത് ഹൈവേയിലേക്ക് കടക്കാനുള്ള സംവിധാനങ്ങളുടെ നടപടി നടന്നുവരുകയാണെന്നും എം.പി പറഞ്ഞു. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരിയുമായുള്ള ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment