റോഡ് സുരക്ഷാ വാരവും ദേശീയ യുവജന ദിനവും ആചരിച്ചു
പള്ളൂർ:വി.എൻ.പി.ജി.എച്ച്.എസ്.സ്കൂൾ എൻ.എസ്.എസ്, ഇക്കോ, സീഡ്, സ്പോർട്സ്, ക്ലബ്ബുകൾ ചേർന്ന് ദേശീയ യുവജന ദിനവും റോഡ് സുരക്ഷാവാവും ആചരിച്ചു. തലശ്ശേരി ട്രാഫിക് ഇൻസ്പെക്ടർ ബിന്ദുരാജ് ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ ക്ലാസ്സും അദ്ദേഹം നയിച്ചു. ഗതാഗത നിയമങ്ങൾ, റോഡപകടങ്ങളുടെ കാരണങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എടുക്കേണ്ട മുൻകരുതൽ, ലഹരിമരുന്നുകളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകിയത്.
രാഷ്ട്ര പുരോഗതിയിൽ യുവാക്കളുടെ പങ്ക് - എന്ന വിഷയത്തിൽ പോസ്റ്റർ രചനാ ക്യാമ്പ് നടത്തി. സീനിയർ ലക്ചറർ എം.കെ ബീന അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക പി.വി.കൃഷ്ണവേണി, എൻ.എസ്.എസ്. യൂനിറ്റ് സെക്രട്ടറി എൻ.സി.ഷാനിയ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.കെ. സ്നേഹപ്രഭ എന്നിവർ പ്രസംഗിച്ചു.
Post a Comment