കോൺഗ്രസ്സ് നേതാവ്
പി.ശേഖരനെ അനുസ്മരിച്ചു
ന്യൂമാഹി: ന്യൂമാഹിയിലെ കോൺഗ്രസ്സ് നേതാവും മുൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായിരുന്ന
പി.ശേഖരനെ ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി.
എൻ.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് വി.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ആർ.റസാഖ്, സാജിത്ത് പെരിങ്ങാടി, കെ.ടി.അജിത, സി.ടി.ശശി, വി.കെ.രാജേന്ദ്രൻ,
കെ.എം.പ്രഭാകരൻ, എം.കെ. പവിത്രൻ, എൻ.കെ.സജീഷ് എന്നിവർ പ്രസംഗിച്ചു.
Post a Comment