മാഹിയിൽ തെരുവു നായ്ക്കളുടെ വന്ധ്യംകരണം പുനരാരംഭിക്കും : കമ്മീഷണർ
മാഹി : ജനജീവിതം ദുഃസ്സഹമാക്കുന്ന മയ്യഴിയിലെ തെരുവ് പട്ടികളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ അടിയന്തര നടപടികൾ സ്വീക രിച്ചിട്ടുണ്ടെന്നും , ജനുവരി മൂന്നാം വാരത്തോടെ പട്ടികൾക്ക് വന്ധ്യംകരണം നടത്തുമെന്നും മയ്യഴി നഗരസഭാ കമ്മീഷണർ സുനിൽകുമാർ , ജനശബ്ദം മാഹി ഭാരവാഹികളെ അറിയിച്ചു . കണ്ണൂർ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി കേന്ദ്രത്തിൽ വച്ചാണ് വന്ധ്യകരണം നടത്തുക . ഓപ്പറേഷൻ തീയേറ്ററിലെ ബാക്ടീരിയ പ്രശ്നത്തെത്തുടർന്ന് തീയേറ്റർ,അടച്ചിട്ടിരുന്നു . അത് തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട് . ഇതോടെ പട്ടികളുടെ പെരുപ്പം തടയാനാവും . മാഹിയിൽ നിന്ന് പ്രത്യേക വാഹനത്തിൽ തെരുവ് പട്ടികളെ അവിടെ എത്തിക്കുകയും , വന്ധ്യംകരിച്ചതിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് തിരികെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്യും . മാഹി ടാഗോർ പാർക്കിൽ തെരുവ് പട്ടികളുടെ കൂട്ടത്തോടെയുള്ള വിഹാരം തടയാൻ വാച്ച് മാൻമാരെ ചുമതലപ്പെടുത്തുമന്നും കമ്മീഷണർ പറഞ്ഞു . ഈസ്റ്റ് പള്ളൂർ ഭാഗത്ത് പട്ടികൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു .
Post a Comment