*അഴിയൂർ ഗ്രാമപഞ്ചായത്തിൽ സായാഹ്ന നികുതി പിരിവ് ക്യാമ്പ് നടത്തി*
വർഷാവസാന ത്തിന്റെ ഭാഗമായി നികുതിദായകരെ സഹായിക്കുന്നതിനുവേണ്ടി അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സായാഹ്ന നികുതി പിരിവ് ക്യാമ്പ് സംഘടിപ്പിച്ചു.
ജനുവരി ഒന്നുമുതൽ പഞ്ചായത്തിൽ അടയ്ക്കേണ്ട വസ്തുനികുതിക്ക് പിഴപ്പലിശ ഉണ്ടാകുന്നതിനാൽ ആണ് രാത്രി 8:00 മണി വരെ ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ നിന്നും തുക പിരിച്ച് പഞ്ചായത്തിൽ അടക്കുകയും ചെയ്തു. ക്യാമ്പിൽ മൂന്നു ലക്ഷം രൂപ പിരിഞ്ഞു കിട്ടി. പതിനാലാം വാർഡിൽ (ആവിക്കര) ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ നികുതിയും പിരിച്ചെടുത്ത് 100% നികുതി പിരിച്ചെടുത്ത വാർഡായി ആവിക്കര മാറി. പ്രസ്തുത പ്രവർത്തനത്തിന് നേതൃത്വം നൽകിയ വാർഡ് മെമ്പർ പ്രമോദ് മാറ്റാണ്ടിയെ പഞ്ചായത്ത് ഇന്ന് 2 30 ന് ആദരിക്കുന്നതാണ്. 80 ശതമാനം നികുതി പിരിച്ചെടുത്ത് 13ആം വാർഡ് തൊട്ടടുത്തായി നിൽക്കുന്നുണ്ട് .
നികുതി പിരിവിന് പഞ്ചായത്തിലെ ക്ലർക്ക് മാരായ സിഎച്ച് മുജീബ്റഹ്മാൻ, നിഖിൽ കാളിയത്ത് എന്നിവർ നേതൃത്വം നൽകി.
Post a Comment