o മാഹിയിലെ മദ്യപർ തീവണ്ടിയാത്രക്കാർക്ക് വീണ്ടും ശല്യമാകുന്നു*.
Latest News


 

മാഹിയിലെ മദ്യപർ തീവണ്ടിയാത്രക്കാർക്ക് വീണ്ടും ശല്യമാകുന്നു*.

 *മാഹിയിലെ മദ്യപർ തീവണ്ടിയാത്രക്കാർക്ക് വീണ്ടും ശല്യമാകുന്നു*.


പോലീസില്ലാതെ അടഞ്ഞുകിടക്കുന്ന മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ  പോലീസ് ഔട്ട്‌ പോസ്റ്റ്




  മാഹിയിൽനിന്ന് മദ്യപിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ യാത്രക്കാർക്ക് ശല്യമാകുന്നു . രാത്രിവണ്ടികളിൽ ജനറൽ ടിക്കറ്റ് കൊടുക്കാൻ തുടങ്ങിയതുമുതൽ സ്ത്രീകളടക്കമുള്ളവരുടെ പരാതി ഏറി . നിലവിൽ മാഹി റെയിൽവേ സ്റ്റേഷനിൽ മാത്രമായി പോലീസില്ല . കോവിഡിന് മുൻപുവരെ ആർ . പി.എഫിന്റെ ക്യാമ്പ് ഓഫീസ് മാഹി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്നു . റിസർവ് ടിക്കറ്റ് യാത്രക്കാർക്ക് മാത്രം പ്രവേശനമുള്ളതിനാൽ മദ്യപരുടെ ശല്യം കുറവായിരുന്നു . അതിനാൽ ക്യാമ്പ് ഓഫീസ് നിർത്തി . ഇപ്പോൾ ശല്യം കൂടുന്നുണ്ട് . അതിനാൽ ക്യാമ്പ് ഓഫീസ് ആരംഭിക്കാൻ നീക്കമുണ്ടെന്ന് കണ്ണൂർ ആർ.പി.എഫ് . ഇൻസ്പെക്ടർ ബിനോയ് ആൻറണി പറഞ്ഞു . ഞായറാഴ്ച മലബാർ എക്സ്പ്രസ്സിൽ കഞ്ചാവ് മദ്യലഹരിയുമായി കയറിയ ആളെ താനൂർ സ്റ്റേഷനിലിറക്കിയിരുന്നു .

മാഹിയിലാവട്ടെ റെയിൽവേ സ്റ്റേഷന് പുറത്തുള്ള പോലീസ് ഔട്ട് പോസ്റ്റിലും പോലീസുകാരില്ല.


അടുത്തകാലത്തായി മോഷണവും പിടിച്ചു പറിയും മാഹി റെയിൽ വേ സ്റ്റേഷൻ പരിസരത്ത് വർദ്ധിച്ചിട്ടുണ്ട്.

രാത്രി ട്രെയിനിറങ്ങി വരുന്ന സ്ത്രീകളടക്കമുള്ളവർക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് ഔട്ട് പോസ്റ്റ് നിർജീവമായിക്കിടക്കുന്നത് നാട്ടുകാരിൽ അമർഷമുളവാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post