o മാഹിയിൽ 22 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 22 പേർക്ക് കോവിഡ്

 മാഹിയിൽ 22 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 22 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


17 പോസിറ്റീവ് ഫലങ്ങൾ  റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 3 പോസിറ്റീവ് ഫലങ്ങൾ  ട്രൂനാറ്റ് ടെസ്റ്റിലൂടെയും 2  പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


      പന്തക്കൽ 4 പേർക്കും ചൂടിക്കോട്ട, ചാലക്കര, ഈസ്റ്റ് പള്ളൂർ  എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും പള്ളൂരിൽ 2 പേർക്കും ആനവാതുക്കൽ, മഞ്ചക്കൽ, ചെറുക്കല്ലായ്, വെസ്റ്റ് പള്ളൂർ, പാറാൽ , ഗ്രാമത്തി, ഇടയിൽപ്പീടിക എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 226 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 16 പേർ ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (11-01-2022) - 85

Post a Comment

Previous Post Next Post