സ്നേഹസന്ധ്യ 2022 നാടകപ്രവർത്തകനെ ആദരിച്ചു
കേരളസംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നാടകമായ കോഴിക്കോട് സങ്കീർത്തന അവതരിപ്പിച്ച വേനൽ അവധി യുടെ നിർമ്മാതാവ് തുണ്ടിയിൽ ചന്ദ്രനെ ജന്മനാട് ആദരിച്ചു.
കഴിഞ്ഞ ഇരുപതിമൂന്നു വർഷമായി പ്രൊഫഷണൽ നാടക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ചന്ദ്രൻ സർക്കാർ തലത്തിലും പുറത്തുമായി നിരവധി അവാർഡുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
വേനൽ അവധിക്ക് സംസ്ഥാന തലത്തിൽ മികച്ച രണ്ടാമത്തെ നാടകം , ഏറ്റവും നല്ല നടൻ, ഏറ്റവും നല്ല രചന, സംവിധാനം, ദീപാലംകാരം എന്നീ അഞ്ച് അവാർഡുകളാണ് ലഭിച്ചിട്ടുള്ളത്.
ഇദ്ദേഹത്തിന്റെ തീപ്പൊട്ടൻ, നവ രസനായകൻ, എന്നിവയ്ക്കു ഒന്നാം സ്ഥാനവും ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി ക്ക് ഏറ്റവും മികച്ച രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
പാലോളിപ്പാലം കുന്നിവയലിൽ സ്നേഹസന്ധ്യ 2022 സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയിൽ വടകര നഗരസഭ വൈസ് ചെയർമാൻ പി. കെ. സതീശൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. വാർഡ് കൗൺസിലർ ബാജേഷ്.ബി അധ്യക്ഷനായിരുന്നു.
എം. സജിത്കുമാർ, കെ. ശ്രീനിവാസൻ, സി. പി. ചന്ദ്രൻ, എ. കെ.പ്രദീപൻ സംസാരിച്ചു. തുണ്ടിയിൽ ചന്ദ്രൻ മറുപടി പ്രസംഗം നടത്തി.വി.കുഞ്ഞിക്കണ്ണൻ സ്വാഗതവും അഖിലസൂരജ് നന്ദിയും പറഞ്ഞു
തുടർന്നു നൃത്തനൃത്യങ്ങൾ, നാടൻപാട്ടു, ഗാനലാപനം തുടങ്ങിയവ അവതരിപ്പിച്ചു.
Post a Comment