o അഴിയൂർ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ബദൽ ഉത്പന്ന വിപണനമേള 2022 ജനുവരി 15 ശനിയാഴ്ച രാവിലെ മുതൽ കുഞ്ഞിപ്പള്ളി ടൗണിൽ
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ബദൽ ഉത്പന്ന വിപണനമേള 2022 ജനുവരി 15 ശനിയാഴ്ച രാവിലെ മുതൽ കുഞ്ഞിപ്പള്ളി ടൗണിൽ

 അഴിയൂർ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ബദൽ ഉത്പന്ന വിപണനമേള 2022 ജനുവരി 15 ശനിയാഴ്ച രാവിലെ മുതൽ കുഞ്ഞിപ്പള്ളി ടൗണിൽ



അഴിയൂർ :2022 ജനുവരി ഒന്നുമുതൽ നിയന്ത്രിതമായി നിരോധിച്ച പ്ലാസ്റ്റിക് നിർമിത വസ്തുക്കൾക്ക് പകരം അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബദൽ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതിന് ഒരു വിപണന പ്രദർശനമേള 2022 ജനുവരി 15 ശനിയാഴ്ച കുഞ്ഞി പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള കോംപ്ലക്സിൽ  വെച്ച് നടത്തുന്നതാണ്. E-fast  in ഓൺലൈൻ പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സഹായത്തോടെ നടത്തുന്ന വിപണന മേളയിൽ വെജിറ്റബിൾ സ്റ്റാർച്ച് കൊണ്ടുള്ള വിവിധ തരം കേരി ബാഗുകളും ഗാർബേജ് ബാഗ്,പേപ്പർ ബാഗ് (വ്യത്യസ്ത സൈസുകളിൽ  ഷോപ്പിന്റെ പേര് ചേർത്ത് പ്രിന്റ് ചെയ്ത് നൽകുന്നതാണ്) എന്നിവയും മറ്റുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതാണ്. മേളയിൽ പങ്കെടുത്ത് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നവർക്ക് ആകർഷകമായ കിഴിവും ഉണ്ടായിരിക്കുന്നതാണ്.അഴിയൂരിലെ വ്യപാരി സംഘടനകളുടെ സഹായത്തോടെയാണ് പരിപാടി നടത്തുന്നത് .

Post a Comment

Previous Post Next Post