.
മാഹി കോവിഡ്-19 റിപ്പോർട്ട്
10-01-2022, 5:00 PM
ഇന്ന് മാഹിയിൽ 27 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
21 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും 4 പോസിറ്റീവ് ഫലങ്ങൾ ട്രൂനാറ്റ് ടെസ്റ്റിലൂടെയും 2 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.
പള്ളുർ നാലുതറയിൽ 5 പേർക്കും ചൂടിക്കോട്ട, ചെറുക്കല്ലായ്, വെസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും പുത്തലം, ചാലക്കര, ഇടയിൽ പീടിക എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും വളവിൽ, മുണ്ടോക്ക്, മഞ്ചക്കൽ, റെയിൽവേ സ്റ്റേഷൻ റോഡ്, ചെമ്പ്ര, ഈസ്റ്റ് പള്ളൂർ പന്തക്കൽ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 205 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 7 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (10-01-2022) - 79.
Post a Comment