തെരുവ് നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടു
പന്തക്കൽ: ഊരോത്തുമ്മൽ തീയനാണ്ടിയിൽ ആദർശാണ് മരിച്ചത്. ഒപ്പ മുണ്ടായിരുന്ന സുഹൃത്ത് സായൂജിനും പരിക്കേറ്റു. സായൂജ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കോടിയേരി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു ബൈക്ക് നിയന്ത്രണം വിട്ടത്. ഇടയിൽ പിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ആദർശിന് തലയ്ക്കായിരുന്നു പരിക്കേറ്റത്. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കണ്ണൂരിലെ ആശുപത്രിയിയിലേക്ക് മാറ്റിയത്. കാറ്ററിംഗ് ജോലികൾ ചെയ്ത് വരികയായിരുന്നു ആദർശ്. സദാനന്ദൻ്റെയും – രഞ്ജിനിയുടെയും മകനാണ്. അയന സഹോദരിയാണ്.
Post a Comment