*സിസിടിവി തുണയായി ; വടകര പുതിയ ബസ് സ്റ്റാന്റിലെ കള്ളന്‍ പിടിയില്‍*
വടകര : പുതിയ ബസ് സ്റ്റാന്റിലെ കടകളില്‍ കവര്‍ച്ച നടത്തിയയാള്‍ പോലീസ് പിടിയില്‍. കൂടരഞ്ഞി സ്വദേശി ഭാസ്‌കരന്‍ ആണ് പോലീസ് പിടികൂടിയത്.
CCTV ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതില്‍ വടകര എസ് ഐ നിജീഷിന്റെ നേതൃത്വത്തില്‍ സി പി ഒ ഷിനില്‍ തിരുവമ്പാടി പോലീസ് സ്‌റ്റേഷനിലെ സി പി.ഒ അനീസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 22 ാം തീയതിയാണ് പുതിയ ബസ് സ്റ്റാന്റിലെ ആറോളം ലോട്ടറി കടകളില്‍ കടവ് നടത്തിയത്. 20,000 രൂപ പ്രതി മോഷ്ടിച്ചിരുന്നു.
Post a Comment