പുതുവത്സരം അതിരുകടന്നാൽ ‘പൂട്ടാൻ’ പൊലീസ്
കണ്ണൂർ: പുതുവത്സരം അതിരുകടന്നാൽ ‘പൂട്ടാൻ’ പൊലീസ്. നാളെ മുതൽ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാകും. രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ കസ്റ്റഡിയിൽ എടുക്കാനാണ് പൊലീസ് തീരുമാനം. വാഹനങ്ങളടക്കം പിടിച്ചെടുക്കും. രാത്രികാല പട്രോളിംഗ് നടത്തുന്നതിനോടൊപ്പം ബൈക്കുകളിലും പൊലീസ് സംഘം മൊബൈൽ പട്രോളിംഗും നടത്തും. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും പൊലീസ് നടപടിയെടുക്കും. രാഷ്ട്രീയ സംഘർഷ മേഖലകളിൽ പ്രത്യേക പൊലീസ് സേനയെ വിന്യസിക്കും.
Post a Comment