ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠തുഞ്ചൻദിനം*
*💠പുതുവത്സരാഘോഷ രാവ്*
*💠ലോക സമാധാന ധ്യാന ദിനം*
*💠ഒരു വോയ്സ് ഡേ*
*💠നിർഭാഗ്യകരമായ ദിവസം*
*💠ദേശീയ ഷാംപെയ്ൻ ദിനം*
*💠സാർവത്രിക സമാധാന ദിനം*
*💠ദേശീയ വീരദിനം (ഈസ്റ്റ് ടിമോർ)*
*💠ദേശീയ ഷാംപെയ്ൻ ദിനം (യു.എസ്.എ)*
*💠കസ്റ്റംസ് ഓഫീസർമാരുടെ ദിനം (കിർഗിസ്ഥാൻ)*
*💠ജനീവയിലെ പുനരുദ്ധാരണ ദിനം (സ്വിറ്റ്സർലൻഡ്)*
*💠അന്താരാഷ്ട്ര സോളിഡാരിറ്റി ദിനം (അസർബൈജാൻ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1501* - ```ആദ്യത്തെ കണ്ണൂർ യുദ്ധം ആരംഭിക്കുന്നു.```
*🌐1599* - ```ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി.```
*🌐1695* - ```ബ്രിട്ടനിൽ ജനൽ നികുതി ഏർപ്പെടുത്തി.```
*🌐1796* - ```ബാൾട്ടിമോർ ഒരു നഗരമായി സംയോജിപ്പിച്ചു.```
*🌐1831* - ```ഗ്രാമേഴ്സി പാർക്ക് ന്യൂ യോർക്ക് സിറ്റിയിലേക്ക് നിയമപരമായ ഇടപാട് ചെയ്തു.```
*🌐1857* - ```വിക്ടോറിയ രാജ്ഞി, ഒട്ടാവ കാനഡയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തു.```
*🌐1861* - ```ചിറാപുഞ്ചിയിൽ 22990 മില്ലി മീറ്റർ മഴ പെയ്ത് ചരിത്രം സൃഷ്ടിച്ചു.```
*🌐1862* - ```അമേരിക്കൻ സിവിൽ വാർ: പടിഞ്ഞാറൻ വിർജീനിയയെ യൂണിയനിൽ അംഗീകരിക്കുന്ന ഒരു നിയമത്തിൽ അബ്രഹാം ലിങ്കൺ ഒപ്പുവയ്ക്കുന്നു. അങ്ങനെ വിർജീനിയയെ രണ്ടായി വിഭജിക്കുന്നു.```
*🌐1879* - ```തോമസ് ആൽവ എഡിസൺ ലൈറ്റ് ബൾബ് പൊതുവേദിയിൽ അവതരിപ്പിച്ചു.```
*🌐1907* - ```മാൻഹട്ടനിൽ ടൈംസ് സ്ക്വയറിൽ (ലോങ്ക്രേ സ്ക്വയർ എന്ന് അറിയപ്പെടുന്നു) ആദ്യ പുതുവത്സര ആഘോഷം ആയ ന്യൂ ഈയേഴ്സ് ഈവ് നടന്നു.```
*🌐1929* - ```പൂർണ്ണസ്വരാജാണ് ലക്ഷ്യമെന്ന് കോൺഗ്രസിന്റെ 44 ആം സമ്മേളനം പ്രഖ്യാപിച്ചു.```
*🌐1929* - ```ലാഹോറിലെ രവി നദിക്കരയിൽ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.```
*🌐1944* - ```രണ്ടാം ലോകമഹായുദ്ധം: ഹംഗറി നാസി ജർമനിയിൽ യുദ്ധം പ്രഖ്യാപിച്ചു.```
*🌐1964* - ```ഇന്തോനേഷ്യ യുഎന്നിൽ നിന്ന് പുറത്താക്കപ്പെട്ടതായി പ്രഖ്യാപിച്ചു.```
*🌐1977* - ```കംബോഡിയ വിയറ്റ്നാമുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.```
*🌐1983* - ```ബ്രൂണൈ ബ്രിട്ടനിൽ നിന്ന് പൂർണ സ്വാതന്ത്ര്യം നേടി.```
*🌐1999* - ```ബോറിസ് യെൽസിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജിവെച്ചു.```
*🌐1999* - ```നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് ലാഹോറിലേക്ക് തട്ടി കൊണ്ട് പോയ വിമാനം തുടർന്ന് കാണ്ഡഹാറിൽ ഇറക്കി.```
*🌐2009* – ```Blue moon ,lunar ecclips എന്നിവ അവസാനമായി ഒന്നിച്ച് ഉണ്ടായി. ഇനി 2028 ൽ മാത്രം.```
*🌐2017* - ```യൂറോപ്യൻ കാപ്പിറ്റൽ സാംസ്കാരിക തലത്തിൽ വലേറ്റ ആരംഭിക്കുന്നു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹നാഞ്ചിൽ നാടൻ* - ```ആധുനിക തമിഴ് സാഹിത്യകാരന്മാരിൽ പ്രമുഖനാണ് നാഞ്ചിൽ നാടൻ എന്ന പേരിലെഴുതുന്ന ജി. സുബ്രമണ്യം(ജനനം :31 ഡിസംബർ 1947). കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ആറു നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം ഫ്രഞ്ച് ഭാഷകളിലേക്ക് നാഞ്ചിലിന്റെ കൃതികൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. നിരവധി സർവകലാശാലകളിൽ ഇവ പാഠപുസ്തകങ്ങളുമാണ്.```
*🌹പ്രഭു (നടൻ)* - ```തമിഴ് ചലച്ചിത്രത്തിലെ ഒരു നടനാണ് പ്രഭു അഥവാ പ്രഭു ഗണേശൻ (ജനനം 31 ഡിസംബർ 1956) . പ്രമുഖ നടനായ ശിവാജി ഗണേശന്റെ മകനാണ് പ്രഭു.ഏകദേശം 125 ലധികം ചലച്ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്. 1982 ലെ സംഗിലി എന്ന സിനിമയിലാണ് ആദ്യമായി പ്രഭു അഭിനയിച്ചത്. 1980 കളിൽ വിജയകരമായി ഒരു പാട് ചിത്രങ്ങളിൽ പ്രഭു അഭിനയിച്ചിട്ടുണ്ട്.1991 ചിന്നതമ്പി എന്ന സിനിമയിലെ അഭിനയത്തിന് ദേശീയപുരസ്കാരം ലഭിച്ചു.```
*🌹വിഷ്ണുദേവനന്ദ സരസ്വതി* - ```ശിവാനന്ദ സരസ്വതിയുടെ ശിഷ്യനും അന്താരാഷ്ട്ര ശിവാനന്ദ യോഗ വേദാന്ത കേന്ദ്രങ്ങളുടെയും ആശ്രമങ്ങളുടെയും സ്ഥാപകനായിരുന്നു വിഷ്ണുദേവനന്ദ സരസ്വതി (31 ഡിസംബർ 1927 - നവംബർ 9 1993).പടിഞ്ഞാറൻ ആദ്യത്തെ യോഗ അധ്യാപക പരിശീലന പരിപാടികളിലൊന്നായ ശിവാനന്ദ യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സ് അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ സമ്പൂർണ്ണ ഇല്ലസ്ട്രേറ്റഡ് ബുക്ക് ഓഫ് യോഗ (1960), ധ്യാനം, മന്ത്രങ്ങൾ (1978) എന്നീ പുസ്തകങ്ങൾ ഹാത്ത, രാജ യോഗ എന്നിവയിൽ ഒരു അധികാരിയായി അദ്ദേഹത്തെ സ്ഥാപിച്ചു.```
*🌹വി. കേശവേന്ദ്ര കുമാർ* - ```കേരള കേഡറിൽ 2008-ൽ ഐ.എ.എസ്. നേടിയ വ്യക്തിയാണ് കേശവേന്ദ്ര കുമാർ (ജനനം : 1985 ഡിസംബർ 31). റെയിൽവേയിലെ ജോലിയും ഇഗ്നുവിലെ പഠനവും തുടരുന്ന സമയത്ത്, 2008-ൽ കേശവേന്ദ്ര കുമാർ, അദ്ദേഹത്തിന്റെ 22-മത് വയസിൽ ആദ്യ ശ്രമത്തിൽ തന്നെ ഐ.എ.എസ്. പരീക്ഷയിൽ 45-മത് റാങ്ക് കരസ്ഥമാക്കി. ഇഗ്നുവിന്റെ 27 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അവരുടെ ഒരു വിദ്യാർത്ഥി ഐ.എ.എസ്. പാസുകുന്നത്. ആ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയുമാണ്.```
*🌹അലക്സ് ഫെർഗൂസൺ* - ```സർ അലക്സ്, ഫെർഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സർ അലക്സാണ്ടർ ചാപ്മാൻ "അലക്സ്" ഫെർഗൂസൺ (31 ഡിസംബർ 1941 ) മുൻ സ്കോട്ടിഷ് ഫുട്ബോൾ താരവും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ മാനേജറുമാണ്. ഫുട്ബോളിനു നൽകിയ സംഭാവനകളെ മാനിച്ച് 1999-ൽ രാജ്യം ഇദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. "ഫ്രീഡം ഓഫ് സിറ്റി ഓഫ് അബർഡീൻ" പദവിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.```
*🌹ആന്റണി ഹോപ്കിൻസ്* - ```സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് (ജനനം: ഡിസംബർ 31, 1937)ഒരു വെൽഷ് ചലച്ചിത്ര-ടെലിവിഷൻ നടനാണ് (ആന്തണി എന്നും ഉച്ചാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. ദ സൈലൻസ് ഓഫ് ദ ലാംബ്സ്, ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ ഹാനിബാൾ ലെക്ടർ എന്ന പരമ്പര കൊലയാളിയായ നരഭോജിയാണ് ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം.```
*🌹ആൻഡ്രെയാസ് വിസേലിയസ്* - ```ആൻഡ്രെയാസ് വിസേലിയസ് (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564) ഉത്തര ബൽജിയത്തിൽ ജനിച്ചു. ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രഞ്ഞനായിരുന്നു ഇദ്ദേഹം.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ദി കോർപോറിസ് ഫാബ്രിക കേവലം 29 വയസുള്ള സമയത്ത് ആൻഡ്രെയാസ് വിസേലിയസ് 1543ൽ മനുഷ്യശരീരശാസ്ത്രത്തെ പറ്റി പ്രധിപാധിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയാപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക പുറത്തിറക്കി. പേശികളുടെ പ്രവർത്തനരീതി ആമാശയം തലചോർ എന്നിവയുടെ ഘടന , ഹൃദയത്തിന്റെ പ്രവർത്തനം , എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ഇതിലുണ്ട്.```
*🌹ബെൻ കിംഗ്സ്ലി* - ```ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടനാണ് ബെൻ കിംഗ്സ്ലി. കൃഷ്ണ പണ്ഡിറ്റ് ഭൻജി എന്നാണ് യഥാർഥ നാമം.(ജനനം: 31 ഡിസംബർ 1943 ). ഗാന്ധി എന്ന ചലച്ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ വേഷം ചെയ്ത അദ്ദേഹത്തിനു മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് അവാർഡുകളും നേടിയിട്ടുണ്ട്. ഗാന്ധി എന്ന ചിത്രത്തിനു പുറമെ ഷിൻഡിലേഴ്സ് ലിസ്റ്റ്, സെക്സി ബീസ്റ്റ്, ഹൗസ് ഓഫ് സാൻഡ് ആൻഡ് ഫോഗ് എന്നീ ചിത്രങ്ങളിലൂടെയും ബെൻ കിംസ്ലി അറിയപ്പെട്ടു.```
*🌹സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്* - ```സൗദി അറേബ്യയുടെ രാജാവാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( ജനനം :1935 ഡിസംബർ 31 ). രാജകുടുംബത്തിൽ വലിയ സ്വാധീന ശക്തിയുള്ള സൽമാൻ രാജകുമാരനടക്കമുള്ള ഏഴു സഹോദരങ്ങളെ "സുദൈരി സെവൻ" എന്നാണ് അറിയപ്പെടുന്നത്.```
*🌹ശ്രീലാൽ ശുക്ല* - ```പ്രശസ്തനായ ഒരു ഹിന്ദി സാഹിത്യകാരനാണ് ശ്രീലാൽ ശുക്ല (31 ഡിസംബർ 1925 - 28 ഒക്ടോബർ 2011). ജ്ഞാനപീഠവും പദ്മഭൂഷണും അടക്കമുള്ള ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 25-ലധികം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അവയിലെ ആക്ഷേപഹാസ്യമാണ്.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ചാൾസ് ഗാൾട്ടൻ ഡാർവിൻ* - ```ചാൾസ് ഗാൾട്ടൻ ഡാർവിൻ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു. 1887 ഡിസംബർ 19-ന് കേംബ്രിഡ്ജിൽ ജനിച്ചു. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് റോബർട്ട് ഡാർവിന്റെ പൗത്രനും ജ്യോതിശ്ശാസ്ത്രജ്ഞനായ ജോർജ് ഡാർവിന്റെ മൂത്ത പുത്രനുമാണ് ഇദ്ദേഹം. ക്ലാസിക്കൽ പ്രാകാശികം, കാന്തിക പ്രാകാശികം, ആൽഫാ കണികകളുടെ അവശോഷണവും പ്രകീർണനവും എന്നീ മേഖലകളിൽ ഇദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകിയിട്ടുണ്ട്.1962 ഡിസംബർ 31-ന് കേംബ്രിഡ്ജിൽ ഇദ്ദേഹം നിര്യാതനായി.```
*🌷വി.വി.കെ. വാലത്ത്* - ```കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് വി.വി.കെ. വാലത്ത് (25 ഡിസംബർ 1919 - 31 ഡിസംബർ 2000). കൃഷ്ണൻ എന്നായിരുന്നു യഥാർത്ഥ പേര്. നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം നേടിയിട്ടുണ്ട്.```
*🌷കെ.സി. മാമ്മൻ മാപ്പിള* - ```മലയാള മനോരമയുടെ സ്ഥാപകനായിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹോദരന്റെ പുത്രനും ട്രാവൻകൂർ നാഷണൽ ബാങ്കിന്റെ സ്ഥാപകനും, മലയാള മനോരമ ദിനപത്രത്തിന്റെ രണ്ടാമത്തെ പത്രാധിപരും, സി പി രാമസ്വാമി അയ്യരുടെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജയിൽ വാസമടക്കം പല ദ്രോഹങ്ങളും സഹിക്കേണ്ടി വന്ന പ്രശസ്ത പണ്ഡിതനും, വിദഗ്ദ്ധനായ പത്രപ്രവര്‍ത്തകനും, വ്യവസായ തല്‍പ്പരനും ആയിരുന്നു കെ.സി. മാമ്മൻ മാപ്പിള ( 1873 മെയ് 4-1953 ഡിസംബര്‍ 31).```
*🌷ഗുസ്താവ് കൂർബെ* - ```പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു ഗുസ്താവ് കൂർബെ (ജനനം:10 ജൂൺ 1819 – 31 ഡിസം:1877).ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു .നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.```
*🌷ടി.എം. വർഗ്ഗീസ്* - ```തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകരിലൊരാളും തിരു-കൊച്ചി സംസ്ഥാനത്തിലെ 1952-ലെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ടി.എം. വർഗീസ്.പട്ടം താണുപിള്ളയുടെ മന്ത്രിസഭ പാതി വഴിയിൽ തകരുകയും തിരുവിതാംകൂർ-കൊച്ചി (1949 ജൂലൈ 1) സംയോജനശേഷം പുതിയ മന്ത്രിസഭ നിലവിൽ വരുകയും ചെയ്തു. ടി.എം. വർഗ്ഗീസായിരുന്നു മന്ത്രി സഭയിലെ ആദ്യ അദ്ധ്യക്ഷൻ. 1952-ലെ എ.ജെ. ജോൺ മന്ത്രിസഭയിൽ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായി. ഈ സഭയുടെ പതനത്തോടെ വർഗ്ഗീസ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. 1961 ഡിസംബർ 31-ന് വർഗ്ഗീസ് അന്തരിച്ചു.```
*🌷തോമസ് വാട്സൺ ജൂനിയർ* - ```തോമസ് വാട്സൺ ജൂനിയർ (ജനനം:ജനനം ജനുവരി 14, 1914 - മരണം ഡിസംബർ 31, 1993) ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിൻറെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ്. ഐ.ബി.എം മെയിൻ ഫ്രെയിം കമ്പ്യൂട്ടറുകൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകൾ വിറ്റഴിയുന്ന കമ്പനിയായി ഐ.ബി.എമ്മിനെ മാറ്റാൻ ജൂനിയർ വാട്സണ് കഴിഞ്ഞു. ഒരേതരം പെരിഫറലുകളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളായിരുന്നു 360.```
*🌷മാർഷൽ മഹ്‌ലുഹാൻ* - ```കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹൻ (ജൂലൈ 21, 1911 – ഡിസംബർ 31, 1980), ആംഗലേയ സാഹിത്യം,സാഹിത്യ നിരൂപണം എന്നിവയിൽ അദ്ധ്യാപകനും ആശയവിനിമയ ചിന്തകനും മാധ്യമ സൈദ്ധാന്തികനും കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികൾ മാധ്യമ സിദ്ധാന്ത പഠനത്തിന്റെ ആധാരശിലകളായി കണക്കാക്കപ്പെടുന്നു.```
*🌷വി.പി. മേനോൻ* - ```ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (ജനനം 30 സെപ്റ്റംബർ 1893 - മരണം 31 ഡിസംബർ 1965). വിഭിന്ന ഭരണവ്യവസ്ഥകളാൽ വൈചിത്ര്യപൂർണ്ണമായിരുന്നു സ്വാതന്ത്ര്യപൂർവ ഇന്ത്യ. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.```
*🌷സാമുവൽ അജയി ക്രൗത്തർ* - ```ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ തദ്ദേശീയ ആംഗ്ലിക്കൻ മെത്രാനും വേദപ്രചാരകനും ബഹുഭാഷാനിപുണനും ആയിരുന്നു സാമുവൽ അജയി ക്രൗത്തർ (ജനനം : 1809-നടുത്ത്; മരണം 1891 ഡിസംബർ 31). പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ആഫ്രിക്കൻ ക്രിസ്തീയ നേതാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു.```
*🌷സൈമൺ ബ്രിട്ടോ* - ```കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമൺ ബ്രിട്ടോ (27 മാർച്ച് 1954 - 31 ഡിസംബർ 2018) സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്നാണു പൂർണ്ണനാമം. സി.പി.ഐ. (എം) നേതാവായിരുന്ന അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചക്രക്കസേരയിലാണ് ചെലവഴിച്ചത്.```
*🌷റോബർട്ട് ബോയിൽ* - ```പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്ത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ ബോയിൽ നിയമം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്.```
*🌷രാജ് നാരായൻ* - ```ഉന്നതനായ ഒരു സോഷ്യലിസ്റ്റ് നേതാവായിരുന്നു രാജ് നാരൈൻ ( Born 15 March 1917 - Died 31 December 1986). 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു വേണ്ടി റായ്ബറെലിയിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് മത്സരിച്ചു വിജയിച്ചു. ഇന്ധിരാഗാന്ധി പരാജയപ്പെട്ട ഏക തിരഞ്ഞെടുപ്പും ഇതായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി.```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (31-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️04.30 pm* - ഊർജ്ജതന്ത്രം (ഇംഗ്ലീഷ് മീഡിയം) - (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️05.00 pm* - ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) - (പുനഃസംപ്രേഷണം - രാവിലെ 07.00)
*▶️05.30 pm* - രസതന്ത്രം (ഇംഗ്ലീഷ് മീഡിയം) (പുനഃസംപ്രേഷണം - രാവിലെ 07.30)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️08.00 am* - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം - രാത്രി 06.00)
*▶️08.30 am* - ഫിസിക്സ് (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️09.00 am* - ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️09.30 am* - അക്കൗണ്ടൻസി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️10.00 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️10.30 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️11.00 am* - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം -രാത്രി 11.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️11.30 am* - മാത്തമാറ്റിക്ക്സ്
*▶️12.00 pm* - ഫിസിക്സ്
*▶️12.30 pm* - ബോട്ടണി
*▶️01.00 pm* - ബിസിനസ് സ്റ്റഡീസ്
*▶️01.30 pm* - അക്കൗണ്ടൻസി
*▶️02:00 pm* - ബിസിനസ് സ്റ്റഡീസ്
*▶️02:30 pm* - ഹിസ്റ്ററി
*▶️03.00 pm* - പൊളിറ്റിക്കൽ സയൻസ്
*▶️03.30 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
*▶️04:00 pm* - മാത്തമാറ്റിക്സ്
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ശാസ്ത്ര വിചാരം
*▶️08.00 pm* - കേരളം മണ്ണും മനുഷ്യനും
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (31-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬അള്ള് രാമേന്ദ്രൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬 ഹേയ് ജൂഡ്
രാത്രി 9.30 ന്
🎬റിംഗ് മാസ്റ്റർ
*🎥#Flowers TV🔻🔻*
വൈകീട്ട് 3 മണിക്ക്
🎬എടക്കാട് ബറ്റാലിയൻ 06
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬ലൗ ആക്ഷൻ ഡ്രാമ
*🎥#AsianetMovies🔻🔻*
രാവിലെ 7.10 ന്
🎬പവിയേട്ടന്റെ മധുരച്ചൂരൽ
രാവിലെ 9.50 ന്
🎬രു മരുഭൂമികഥ
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഫോറൻസിക്
വൈകിട്ട് 4 മണിക്ക്
🎬കണ്ണും കണ്ണും കൊള്ളയടിത്താൽ
രാത്രി 7 മണിക്ക്
🎬ഷെർലക് ടോംസ്
രാത്രി 10 മണിക്ക്
🎬ആൻഡ്രോയിഡ് കുഞ്ഞപ്പൻ Ver.5.25
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬സൗന്ദര്യ പിണക്കം
രാവിലെ 9 മണിക്ക്
🎬കളിപ്പാട്ടം
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഇന്നലെ
വൈകിട്ട് 3 മണിക്ക്
🎬പാഥേയം
രാത്രി 7 മണിക്ക്
🎬ഒരു വടക്കൻ സെൽഫി
രാത്രി 11 മണിക്ക്
🎬അച്ചൻ രാജാവ് അപ്പൻ ജേതാവ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬സത്യം
ഉച്ചയ്ക്ക് 2 മണിക്ക്
🎬മേക്കപ്പ്മാൻ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കോട്ടപ്പുറത്തെ കൂട്ടുകുടുംബം
രാവിലെ 10 മണിക്ക്
🎬മീനാക്ഷി കല്യാണം
ഉച്ചയ്ക്ക് 1 മണിക്ക്
🎬കാവടിയാട്ടം
വൈകിട്ട് 4 മണിക്ക്
🎬ചാണക്യൻ
രാത്രി 7 മണിക്ക്
🎬ദർബാർ
രാത്രി 10 മണിക്ക്
🎬അനുരാഗി
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬മന്ദാരം
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 11.30 ന്
🎬ലയൺ
വൈകീട്ട് 3 മണിക്ക്
🎬മല്ലു സിംഗ്
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬അയോഗ്യ
രാവിലെ 9 മണിക്ക്
🎬NGK
ഉച്ചയ്ക്ക് 12 മണിക്ക്
🎬കൈതി
വൈകീട്ട് 4 മണിക്ക്
🎬പയ്യാ
രാത്രി 8.30 ന്
🎬ആമ്പല
രാത്രി 11.30 ന്
🎬കൊടുംങ്കാറ്റ്
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ജൂൺ
രാവിലെ 9.15 ന്
🎬ജനതാ ഗാരേജ്
വൈകിട്ട് 3 മണിക്ക്
🎬നെറ്റിപ്പട്ടം
വൈകീട്ട് 5.30 ന്
🎬കഥ പറയുമ്പോൾ
രാത്രി 8.30 ന്
🎬തെങ്കാശി പട്ടണം
രാത്രി 11 മണിക്ക്
🎬ഈ പറക്കും തളിക
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬കാറ്റത്തെ കിളിക്കൂട്
ഉച്ചയ്ക്ക് 1.30 ന്
🎬കമ്മാര സംഭവം
📺📺📺📺📺📺📺📺
Post a Comment