ചൊക്ലി-പെരിങ്ങത്തൂർ റോഡ് നവീകരണം;ഗതാഗതം നിരോധിച്ചു
ചൊക്ളി : തലശ്ശേരി-നാദാപുരം റോഡിൽ ചൊക്ലിമുതൽ പെരിങ്ങത്തൂർവരെ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 16 മുതൽ 22 വരെ പൂർണമായും നിരോധിച്ചു.
പള്ളൂരിൽനിന്നും പെരിങ്ങത്തൂർ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ മറ്റ് റോഡുകൾ വഴിയോ കാഞ്ഞിരത്തിൻകീഴിൽ-മത്തിപറമ്പ് വഴിയോ മേനപ്രം-കീഴ്മാടം വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പി.ഡബ്ല്യു.ഡി. റോഡ്‌സ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Post a Comment