o ഹോക്കി ടൂർണ്ണമെൻറ് സംഘടിപ്പിച്ചു
Latest News


 

ഹോക്കി ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

  



മാഹി ഹോക്കിയും 

ബിയാട്രിസ് തലശ്ശേരി സ്പോർട്സ് ക്ലബ്ബും സംയുക്തമായി മിനാൻ അബ്ദുള്ള സ്മാരക 

ഹോക്കി ടൂർണ്ണമെൻറ് സംഘടിപ്പിച്ചു  


ഡിസംബർ 25,26 തീയതി മാഹി കോളേജ് മൈതാനിയിൽ വച്ച് നടന്ന ടൂർണമെന്റ് 

കായികാധ്യാപകൻ അനീഷ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു 

രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 

എട്ടോളം ടീമുകൾ പങ്കെടുത്തു 

ഫൈനൽ മത്സരത്തിൽ 

ബിയാട്രിസ് മാഹി വിജയിച്ചു.

തുടർന്ന് വെട്രൻസ് താരങ്ങളുടെ  പ്രദർശന മത്സരംങ്ങൾ നടന്നു.

സമാപന ചടങ്ങ് 

കായികാധ്യാപകൻ ശ്യാമ പ്രസാദ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു . മാഹിയിൽ  ഹോക്കിയുടെ വളർച്ച കായിക  മേഖലയ്ക്കു പുത്തൻ ഉണർവ് നൽകുന്നതാണെന്നും  മാഹി  ഹോക്കിയുടെ പ്രവർത്തങ്ങൾ മികവുറ്റ രീതിയിൽ  നടക്കുന്നതിൽ അഭിമാനം  ഉണ്ടെന്നും അദ്ദേഹം പറഞ്ഞു  

 ചടങ്ങിൽവച്ച് മാഹി ഹോക്കി സെക്രട്ടറി ശരൺ  മോഹനെയും 

കോച്ച് റഫ്സിദ്നെയും പൊന്നാട അണിയിച്ചു ആദരിച്ചു. ബെസ്റ്റ് പ്ലയെർ ആയി  ശർഫാനെയും  പ്രോമിസിങ് പ്ലയെർ ആയി  യദുനന്ദിനെയും  തെരെഞ്ഞെടുത്തു.

വരുംവർഷങ്ങളിലും ഇത്തരത്തിലുള്ള ഹോക്കി ടൂർണ്ണമെൻറ് സംഘടിപ്പിക്കുമെന്ന് 

ഭാരവാഹികൾ അറിയിച്ചു.

നൂർ  മുഹമ്മദ്‌, ഗോകുൽദാസ്, റാഷിദ്‌, അഫ്സൽ, മുജീബ്, ആസിഫ്, സുഭാഷ്, നിസാമുദ്ധീൻ, മുസ്തഫ, ദിലീഷ്, അസദ്‌, സിറാജ് എന്നിവർ ടൂർണമെന്റിനു നേതൃത്വം  നൽകി.

Post a Comment

Previous Post Next Post