കലയിലെ സർഗ്ഗാത്മകതയാണ് നവ ഭാവുകത്വം നൽകുന്നത്: സഞ്ജുന മെഡോണക്കെണ്ടി
മാഹി: പഴമയിലെ പുതുമകൾ സാംശീകരിക്കുന്നതോടൊ:പ്പം, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകാഭിരുചികൾക്കനുസൃതമായി ഫാഷൻ ലോകത്തെ സർഗ്ഗാത്മകമാക്കുകയാണ് ഫാഷൻ ടെക്നോളജിയുടെ വിജയമെന്ന് ലോക പ്രശസ്ത ഡിസൈനറും, ക്രിയേറ്റീവ് ഡയറക്ടറും, മുൻ മിസ് കേരളയുമായ സഞ്ജുന മെഡോണക്കെണ്ടി അഭിപ്രായപ്പെട്ടു.
പോണ്ടിച്ചേരി യൂണിവേർസിറ്റിയുടെ മാഹി സെൻററിൽ ഫാഷൻ ടെക്നോളജി വിഭാഗവും, ജേർണലിസം വിഭാഗവും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ചടങ്ങ് സെൻറർ ഹെഡ് ഡോ: എം.പി.രാജൻ ഉൽഘാടനം ചെയ്തു.അസി: രജിസ്ട്രാർ സി.എം.ശ്രീകല അദ്ധ്യക്ഷത വഹിച്ചു.
ബി.കെ. അമൃത ഉപഹാര സമർപ്പണം നടത്തി. എം.പി.അഫീഫ സ്വാഗതവും,ദീപ്ന നന്ദിയും പറഞ്ഞു. തുടർന്ന് സഞ്ജുന മഡോണക്കെണ്ടിയുടെ റാംപ് വോക്കും, മോഡലിംഗ് ഫോട്ടോ ഷൂട്ടും -നടന്നു. '
ആമീന, ഫാത്തിമത്തുൽ മിസൂന, ചൈത്ര, അഭിനന്ദ്, 'അജ്മൽ, അനഘ എന്നിവർ സംവാദത്തിൽ പങ്കാളികളായി.
Post a Comment