o മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഇനി സായാഹ്നസംഗീതവും എല്ലാ ഞായറാഴ്ചകളിലും സംഗീതവിരുന്ന്
Latest News


 

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഇനി സായാഹ്നസംഗീതവും എല്ലാ ഞായറാഴ്ചകളിലും സംഗീതവിരുന്ന്

 മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഇനി സായാഹ്നസംഗീതവും എല്ലാ ഞായറാഴ്ചകളിലും സംഗീതവിരുന്ന്



മോന്താൽ മയ്യഴിപ്പുഴയുടെ തീരങ്ങൾ ഇനി ഞായറാഴ്ചകളിൽ സംഗീതസാന്ദ്രമാകും . ' രാഗതീരം എന്ന പേരിലുള്ള സംഗീതപ്രേമി കളുടെ കൂട്ടായ്മയാണ് മോന്താ ലിനടുത്ത കക്കടവ് ബോട്ടുജെട്ടി പരിസരത്ത് എല്ലാ ഞായറാഴ്ചകളിലും സായാഹ്നസംഗീത വിരു ന്നൊരുക്കുന്നത് പാട്ടിനോടും സംഗീതത്തിനോടും താത്പര്യമുള്ളവർക്ക് ഇവിടെവന്ന് മയ്യഴിപ്പുഴയുടെ ഭംഗിയാസ്വദിച്ച് പാട്ടുകൾ പാടാം മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി രൂപമെടുത്ത തീരദേശറോഡുകളും ബോട്ട് ജെട്ടികളും കാണാനെത്തുന്നവർ ക്ക് മോന്താലിന്റെ തനി നാടൻ രുചികളോടൊപ്പം സംഗീതവും ആസ്വദിക്കാം . പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ . ശൈലജ രാഗതീരം ഉദ്ഘാടനം ചെയ്തു . കെ.കെ. ഷനു അധ്യക്ഷനായി അഡ്വ . സി.ജി. അരുൺ , സി.എം. പ്രദീപൻ , ടി . ടി . രാജീവൻ എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post