ദിവ്യജ്യോതി പ്രയാണത്തിന് മയ്യഴിയിൽ പ്രൗഢമായ വരവേൽപ്പ്
മാഹി: ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും പ്രയാണമാരംഭിച്ച ശിവഗിരി തീർത്ഥാടന വേദിയിലേക്കുള്ള ദിവ്യ ജ്യോതി പ്രയാണത്തിന് മാഹി മുൻസിപ്പൽ മൈതാനത്തിന് പരിസരത്ത് വെച്ച് സ്വീകരണം നൽകി.
എസ്.എൻ.ഡി.പി.മാഹി യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരചടങ്ങിൽ പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഓഫ് വേദാന്തയിലെ അദ്ധ്യാപിക ശുഭ ശ്രീകുമാർ ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സെക്രട്ടരി സജിത് നാരായണൻ, എം.ശ്രീജയൻ , ടി.എം.സുധാകരൻ, സുചിത്ര പൊയിൽ, പി.സി.ദിവാനന്ദൻ മാസ്റ്റർ, ചാലക്കര പുരുഷു സംസാരിച്ചു. കെ.പി.അശോക് സ്വാഗതവും, കെ.പി.അനൂപ് കുമാർ നന്ദിയും പറഞ്ഞു.
Post a Comment