സംഘാടക സമിതി രൂപീകരിച്ചു
ന്യൂമാഹി: ന്യൂമാഹി എം എം ഹയർസെക്കൻഡറി സ്കൂളിൽ 2021 ഡിസംബർ 27 മുതൽ നടക്കുന്ന സപ്തദിന നോൺ റെസിഡൻഷ്യൽ സ്പെഷ്യൽ ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാട സമിതി രൂപീകരിച്ചു. 3.00 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അർജുൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.യൂനുസ് MT അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.K P റീത്ത ടീച്ചർ സ്വാഗതം അർപ്പിച്ച് സംസാരിച്ചു, ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ അസീസ് മാസ്റ്റർ, MMUP സ്റ്റാഫ് സെക്രട്ടറി സമീർ മാസ്റ്റർ മദർ പി ടി എ പ്രസിഡന്റ് ദിവിത K V തുടങ്ങിയവർ ആശംസ അർപ്പിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ അഫ്സൽ C H ക്യാമ്പിനെ പറ്റി വിശദീകരണം നടത്തി. പരിപാടിക്ക് വേണ്ടി രക്ഷാധികാരികളെയും ചെയർമാൻ, വൈസ് ചെയർമാൻ,കൺവീനർ, ജോയിന്റ് കൺവീനർ, , എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി നജീഷ് മാസ്റ്റർ നന്ദി പറഞ്ഞു.
Post a Comment