പള്ളൂരിൽ പോസ്കോ കേസ്
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി
യുവാവ് അറസ്റ്റിൽ
മാഹി : 14 വയസുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചിതിനെത്തുടർന്ന് 21 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊക്ളി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിലെ മോഹനന്റെ മകൻ എം കെ ജ്യോതിലാൽ [21] ആണ് അറസ്റ്റിലായത് . ഇടയിൽപ്പീടികയിൽ വാടക വീട്ടിൽ താമസിക്കുന്ന ജ്യോതിലാൽ
മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ പരിചയപ്പെട്ടതിന് ശേഷം പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പള്ളൂർ പോലീസ് കേസെടുക്കുകയും, മാഹി സി ഐ ആടലരശന്റെ നേതൃത്വത്തിൽ പള്ളൂർ എസ് ഐ പ്രതാപൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ പ്രസാദ്, ശ്രീജേഷ് സി.വി, രോഷിത്ത് പാറമ്മൽ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുവാനായി പോണ്ടിച്ചേരിയിലേക്ക് കൊണ്ടുപോയി
Post a Comment