ബി.ജെ.പി- ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഒഞ്ചിയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി ഓർക്കാട്ടേരിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബി.ജെ.പി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് എ.കെ, എം.സി അശോകൻ എന്നിവർ നേതൃത്വം നൽകി. കണ്ണൂക്കരയിൽ നടന്ന പരിപാടിയിൽ ശ്രീധരൻ മടപ്പള്ളി, അതുൽ എന്നിവർ നേതൃത്വം നൽകി. കുഞ്ഞിപ്പള്ളി, അഴിയൂർ ചുങ്കം എന്നി സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂർ, ബിജെപി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ വി.പി അജിത്ത് കുമാർ തയ്യിൽ .യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അരുൺ ആവിക്കര സുബീഷ് പി.വി, മിഥുൻ ലാൽ, ഷൈനേഷ് ഒ.പി എന്നിവർ നേതൃത്വം നൽകി.
Post a Comment