o പുതുച്ചേരി നിയമസഭാ മന്ദിരത്തിൽ പാമ്പ് കയറി
Latest News


 

പുതുച്ചേരി നിയമസഭാ മന്ദിരത്തിൽ പാമ്പ് കയറി

 


പുതുച്ചേരി:പുതുച്ചേരി നിയമസഭാ മന്ദിരത്തിൽ പാമ്പ് കയറി.

  ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡുകളാണ് പാമ്പിനെ കണ്ടത് .


 തുടർന്ന് വനം വകുപ്പിന്നെ വിവരമറിയിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥരായ ശക്തിവേലും ഗോപിയും നിയമസഭാ പരിസരത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു.


 തീൻമേശയുടെ പരിസരത്ത് ഒളിച്ച നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.  

   

 അസംബ്ലി സമുച്ചയത്തിന് എതിർവശത്താണ് ഭാരതി പാർക്ക് സ്ഥിതി ചെയ്യുന്നത്.  പുൽത്തകിടികളും മരങ്ങളും കുറ്റിച്ചെടികളും പാർക്കിലുണ്ട്.  ഇവിടെ നിന്നാകാം പാമ്പ് നിയമസഭാ ഹാളിൽ കയറിയതെന്നാണ് സംശയം.

Post a Comment

Previous Post Next Post