o തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്
Latest News


 

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്

 *തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്* 



വടകര : മത്സ്യബന്ധനത്തിന് പോകാൻ ഇറങ്ങിയ മത്സ്യത്തൊഴിലാളിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്ക് . മടപ്പള്ളി അറയ്ക്കൽ ക്ഷേത്രത്തിനു സമീപത്തെ കെ . സി . ഷിജുവിനെയാണ് തെരുവുനായ്ക്കൾ കൂട്ട ത്തോടെ ആക്രമിച്ചത് . പുലർച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ ഷിജുവിനെ അറക്കൽ ക്ഷേത്ര ത്തിനു സമീപത്തുവെച്ചാണ് നായ്ക്കൾ ആക്രമി ച്ചത് . 20 - ഓളം നായകളാണ് കൂട്ടമായി അക്രമിച്ചത് . ഷിജുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടു കാരാണ് രക്ഷപ്പെടുത്തിയത് . കാലുകൾക്കും കൈക്കും മറ്റുമാണ് കടിയേറ്റത് . പരിക്കേറ്റ ഷിജുവിനെ വടകര ജില്ല ആശുപത്രി യിൽ പ്രവേശിപ്പിച്ചു . മേഖലയിൽ തെരുവുനാ യ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട് . രാത്രികാല ങ്ങളിൽ കാൽനടക്കാർക്കും ഇരു ചക്ര വാഹന ങ്ങൾക്കും ഇതുവഴി യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട് . പരിക്കേറ്റ ഷിജുവിന് നഷ്ട ഹാരം നൽകണമെന്ന് വാർഡ് മെംബർ ശാരദ വത്സൻ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post