o ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് പുല്ക്കൂടൊരുക്കി മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷൻ
Latest News


 

ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് പുല്ക്കൂടൊരുക്കി മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷൻ

 ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് പുല്ക്കൂടൊരുക്കി മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷൻ 



മാഹി : തിരുപ്പിറവിയുടെ പ്രതീകമായി , മത മൈത്രിയുടെ സന്ദേശം വിളിച്ചോതിക്കൊണ്ട് ക്രിസ്മസിന്  പുല്ക്കൂടൊരുക്കി മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷൻ ശ്രദ്ധേയമാവുന്നു.



മാഹി കോസ്റ്റൽ എസ് ഐ റീന വർഗ്ഗീസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പോലീസുകാരാണ് സ്റ്റേഷനോട് ചേർന്ന് പുറത്ത് പുല്ക്കൂടൊരുക്കിയത്.

ഒരാഴ്ച്ചത്തെ ശ്രമത്തിന്റെ ഫലമായി

ഉണ്ണിയേശുവും, ഔസേപ്പിതാവും, മറിയവും, ആട്ടിടയൻമാരും , ഒട്ടകങ്ങളും  പുല്ക്കൂടിൽ തയ്യാറായി.

ഇതാദ്യമായാണ് മാഹി  കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പുല്ക്കൂട് ഒരുക്കുന്നത്.

സ്റ്റേഷനിൽ ഓണപ്പൂക്കളമിട്ടതും ശ്രദ്ധേയമായിരുന്നു.

Post a Comment

Previous Post Next Post