ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ശിവഗിരി തീർത്ഥാടനാരംഭം*
*💠ബേക്കൺ ദിനം*
*💠കോട്ടേജ് ചീസ് ദിനം*
*💠എസ്.എഫ്.ഐ സ്ഥാപക ദിനം*
*💠ആൾ ഇന്ത്യ മുസ്ലിം ലീഗ് സ്ഥാപക ദിനം*
*💠ദേശീയ റെസല്യൂഷൻ ആസൂത്രണ ദിനം*
*💠ഫാലിംഗ് നീഡിൽസ് ഫാമിലി ഫെസ്റ്റ് ദിനം*
*💠റിസാൽ ദിനം (ഫിലിപ്പീൻസ്)*
*💠മേഘാലയയിലെ യു കിയാങ് നംഗ്ബ ദിനം (ഇന്ത്യ)*
*💠ദേശീയ ബൈകാർബണേറ്റ് ഓഫ് സോഡ ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1419* - ```ഹണ്ട്രഡ് ഇയേഴ്സ് വാർ: ബാറ്റിൽ ഓഫ് ലാ റോഷെൽ.```
*🌐1460* - ```വാർ ഓഫ് ദ റോസെസ്: ലാൻക്സ്റ്റേറിയക്കാർ യോർക്കിന്റെ 3-ാമത്തെ നായകൻ കൊല്ലുകയും വേക്ക്ഫീൽഡ് യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു.```
*🌐1880* - ```ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു.```
*🌐1813* - ```ലെ യുദ്ധം 1812-ൽ ബ്രിട്ടീഷ് സൈനികർ ബഫലോ, ന്യൂയോർക്ക് കത്തിച്ചു.```
*🌐1896* - ```ഫിലിപ്പിനോ ദേശസ്നേഹിയും നവീകരണ നിയമജ്ഞനുമായ ജോസ് റിസാളിനെ മനിലയിൽ ഒരു സ്പാനിഷ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയുണ്ടായി.```
*🌐1906* - ```ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി.```
*🌐1922* - ```യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി.```
*🌐1924* - ```എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു.```
*🌐1936* - ```യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ അതിന്റെ ആദ്യത്തെ സിറ്റ്ഡൗൺ പണിമുടക്ക് ആരംഭിച്ചു .```
*🌐1943* - ```നേതാജി സുഭാഷ് ചന്ദ്രബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി.```
*🌐1970* - ```എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനം ഉടലെടുത്തു.```
*🌐1996* - ```ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു.```
*🌐2000* - ```റിസാൽ ഡേ സ്ഫോടനക്കേസ്: ഫിലിപ്പീൻസിലെ മെട്രോ മനിലയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് പൊട്ടിച്ച് ബോംബ് സ്ഫോടനത്തിൽ 22 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```
*🌐2004* - ```അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ റിപ്പബ്ലിക്ക ക്രോമഗൺ നൈറ്റ് ക്ലബിലെ തീപ്പിടുത്തത്തിൽ 194 പേർ കൊല്ലപ്പെട്ടു.```
*🌐2006* - ```സദ്ദാം ഹുസൈനെ തൂക്കിലേറ്റി.```
*🌐2009* – ```ഒരു ആത്മഹത്യ ബോംബർ അഫ്ഘാനിസ്ഥാനിലെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഒരു പ്രധാന കേന്ദ്രമായ ഫോർവേഡ് ഓപ്പറേറ്റിങ് ബേസ് ചാപ്മാനിൽ ഒൻപത് പേരെ വധിച്ചു.```
*🌐2013* - ```ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സർക്കാർ വിരുദ്ധ ശക്തികൾ കെൻഷാസയിലെ പ്രധാന കെട്ടിടങ്ങൾ ആക്രമിക്കുന്നതിനിടയിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു.```
*🌐2017* - ```സൗദി പൗരത്വം ലഭിക്കുക വഴി ലോകശ്രദ്ധ യിലെത്തിയ യന്ത്ര വനിത സോഫിയ മുംബൈയിലെത്തി.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹രമണ മഹർഷി* - ```കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസി ആയിരുന്നു രമണ മഹർഷി (Born 30 December 1879 - Died 14 April 1950). ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവെന്ൻ കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ അരുണാചലഗിരിയുടേയും മഹാ ക്ഷേത്രമായ അരുണാചലേശ്വര ക്ഷേത്രത്തിന്റേയും സ്ഥലമായ തിരുവണ്ണാമലയിലാണ് അദ്ദേഹത്തിന്റെ ആശ്രമം.‘ഞാനാരാണ് എന്നന്വേഷിയ്ക്കൂ ‘എന്നായിരുന്നദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപദേശം.വളരേക്കുറച്ചു പുസ്തകങ്ങളെ അദ്ദേഹം എഴുതിയിട്ടുള്ളൂ. കൂടുതൽ കൃതികളും ആരെങ്കിലും ആവശ്യപ്പെടുമ്പോൾ എഴുതിക്കൊടുക്കുന്നതായിരുന്നു. അരുണാചലത്തിനെപ്പറ്റിയുള്ള സൂക്തങ്ങളും, ഉപദേശ സാരം എന്ന പേരിൽ ഒരു ഗ്രന്ഥവുമാണ് പ്രധാന കൃതികൾ. തമിഴ്, മലയാളം,സംസ്കൃതം, തെലുഗു എന്നീ ഭാഷകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.രമണ മഹർഷി മറ്റുള്ളവരോട് സംസാരിയ്ക്കുന്നതൊക്കെ രേഖപ്പെടുത്തിയത് മൊഴിമാറ്റം ചെയ്ത്, വചനാമൃതം എന്ന പേരിൽ ഡീ സീ ബുക്സ് മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മഹർഷി തന്നെ മലയാളത്തിൽ ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.മിക്കവാറും എല്ലാ പുസ്തകങ്ങളും രമണാശ്രമത്തിന്റെ വെബ് സൈറ്റിൽനിന്ന് സൗജന്യമായി പകർത്താൻ സാധിയ്ക്കും.```
*🌹കെ.എം. മുൻഷി* - ```പ്രമുഖനായ ഗുജറാത്തി സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശില്‌പികളിലൊരാളുമാണ് കന്യാലാൽ മനേക്‌ലാൽ മുൻഷി എന്ന കെ.എം. മുൻഷി (30 ഡിസംബർ 1887 – 8 ഫെബ്രുവരി 1971). ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1938-ൽ ഭാരതീയ വിദ്യാഭവൻ സ്‌ഥാപിച്ചു. ഗുജറാത്തി ഭാഷയിലെ പ്രമുഖ ചരിത്ര നോവലുകളാണ് മുൻഷിയുടെ പ്രധാന സാഹിത്യ സംഭാവന.മുൻഷിയുടെ പൃഥ്വി വല്ലഭ് എന്ന നോവൽ രണ്ടു തവണ ചലച്ചിത്രമാക്കപ്പെട്ടു.```
*🌹ബെൻ ജോൺസൻ (ഓട്ടക്കാരൻ)* - ```ബെഞ്ചമിൻ സിൻക്ലെയർ "ബെൻ" ജോൺസൺ ഒരു മുൻ കനേഡിയൻ ഓട്ടക്കാരനാണ്. 1961 ഡിസംബർ 30-ന് ജനിച്ചു. 1980-കളിലാണ് ഇദ്ദേഹം തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചത്. രണ്ട് ഒളിമ്പിക് വെങ്കല മെഡലുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.```
*🌹സബീർ ഭാട്ടിയ* - ```ഒരു ഇന്ത്യൻ വിവരസാങ്കേതികവിദ്യാ വിദഗ്ദ്ധനാണ് സബീർ ഭാട്ടിയ (Born 30 December 1968) . പ്രശസ്തമായ ഇ മെയിൽ സംവിധാനമായ ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു. വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന് വിറ്റത്.```
*🌹ഷാൻ റഹ്മാൻ* - ```ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമാണ് ഷാൻ റഹ്മാൻ (ജനനം: 30 ഡിസംബർ 1979). മലർവാടി ആർട്സ് ക്ലബ് (2010), തട്ടത്തിൻ മറയത്ത് (2012), തിര (2013), ഓം ശാന്തി ഓശാന (2014), ഓർമ്മയുണ്ടോ ഈ മുഖം (2014), ആട് (2015), ഒരു വടക്കൻ സെൽഫി (2015), അടി കപ്യാരേ കൂട്ടമണി (2015), വേട്ട (2016), ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016), ആൻമരിയ കലിപ്പിലാണ് (2016), ഗോദ (2017), വെളിപാടിന്റെ പുസ്തകം (2017), ഒരു അഡാർ ലവ് (2018) തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവ്വഹിച്ച പ്രധാന ചലച്ചിത്രങ്ങൾ. വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും[2] ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രശസ്തമാവുകയും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ കേൾക്കുകയും ചെയ്ത ഗാനങ്ങളാണ്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ്.```
*🌹ഡേവിസ് ചിറമ്മൽ* - ```സിറോ-മലബാർ കത്തോലിക്കാ പുരോഹിതനും ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസിന്റെയും (ആക്റ്റ്സ്) കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകനാണ് വൃക്ക അച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ഡേവിസ് ചിറമ്മൽ (ജനനം 30 ഡിസംബർ 1960).```
*🌹എസ്. ജിതേഷ്* - ```കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ വൈസ് ചെയർമാൻ. സൂപ്പർ-സ്പീഡി കാർട്ടൂണിസ്റ്റ്, രേഖാചിത്രകാരൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയനാണ് എസ് ജിതേഷ് (Born 30 December 1974). ചിത്രകലയുടെ അരങ്ങിലെ രൂപാവിഷ്കാരമായ വരയരങ്ങ് എന്ന സാംസ്കാരികകലാരൂപത്തിന്റെ ആവിഷ്കർത്താവ്. ചിത്രകലയെ 'രംഗകല' അഥവാ 'പെർഫോമിംഗ് ആർട്' ആയി ആവിഷ്കരിച്ച് 7000 ത്തിലേറെ വേദികളിലവതരിപ്പിച്ച ആദ്യചിത്രകാരനാണ് ഇദ്ദേഹം.ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോർമിംഗ് കാർട്ടൂണിസ്റ്റായി വിശേഷിപ്പിക്കപ്പെടുന്നു.```
*🌹ഗിയാനി സുവർലൂൺ* - ```ഗിയാനി മൈക്കൽ യൂജിൻ സുവർലൂൺ ( ജനനം 30 ഡിസംബർ 1986) ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി റൈറ്റ് ബാക്ക് അല്ലെങ്കിൽ സെന്റർ ബാക്ക് ആയി കളിക്കുന്നഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ്.```
*🌹ജോ റൂട്ട്* - ```ജോസഫ് എഡ്വാർഡ് റൂട്ട് എന്ന ജോ റൂട്ട് (ജനനം 30 ഡിസംബർ 1990) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമാണ്. 2012ൽ ഇന്ത്യക്കെതിരെ നാഗ്പൂരിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ആഷസ് പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്സ്മാന്മാരിലൊരാളാണ്.```
*🌹ടു യുയു* - ```ചൈനീസ് വംശജയായ വൈദ്യ ശാസ്ത്ര ഗവേഷകയാണ് ടു യുയു (ജനനം ഡിസംബർ 30, 1930). 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം വില്യം സി കാംബൽ, സതോഷി ഒമുറ എന്നിവർക്കൊപ്പം പങ്കിട്ടു. പരാദരോഗമായ മലമ്പനിക്ക് 'ആർട്ടമിസിനിൻ'എന്ന ഔഷധം വികസിപ്പിച്ചെടുത്തതിവരാണ്. ഈ ഔഷധത്തിന്റെ സഹായത്തോടെ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മലേറിയ മരണനിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു.```
*🌹റുഡ്യാർഡ് കിപ്ലിംഗ്* - ```ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് (ജനനം - 1865 ഡിസംബർ 30, മരണം - 1936 ജനുവരി 18). ചെറുകഥ എന്ന കലയിൽ ഒരു ഭാവനാവല്ലഭനായി അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി (ദി ജംഗിൾ ബുക്ക്) ഒരു വൈവിധ്യപൂർണവും ദീപ്തവുമായ കഥാകഥന പാടവത്തെ കാണിക്കുന്നു.```
*🌹ഹിദേക്കി ടോജോ* - ```ഹിദേക്കി ടോജോ (ഡിസംബർ 30, 1884 – ഡിസംബർ 23, 1948) ജപ്പാനിലെ നാല്പതാമത്തെ പ്രധാനമന്ത്രി ആയിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് (ഒക്ടോബർ 17, 1941 മുതൽ ജൂലൈ 22, 1944)വരെ ഇദ്ദേഹം ആയിരുന്നു ജപ്പാൻ പ്രധാനമന്ത്രി. ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ജനറൽ , ഇംപീരിയൽ റൂൾ അസോസിയേഷൻ ലീഡർ എന്നീ നിലകളിലും ഇയാൾ അറിയപ്പെട്ടു. ജപ്പാൻറെ പ്രധാനമന്ത്രി എന്ന നിലയിൽ പേൾ ഹാർബർ ആക്രമണത്തിനു ടോജോ ആയിരുന്നു ഉത്തരവാദി.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷വിക്രം സാരാഭായി* - ```ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്. 1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി. 1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു . “ഇദ്ദേഹം ശാസ്ത്രത്തിൽ അതീവതത്പരനായ ചെറുപ്പക്കാരനാണ്, കേംബ്രിഡ്ജിലെ പഠനം വിക്രമിന് ഉന്നത മൂല്യമുള്ളതാകും എന്നെനിക്കുറപ്പുണ്ട്” : എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.```
*🌷ടി.ഇ. വാസുദേവൻ* - ```മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളിൽ ഒരാളായിരുന്നു നിർമാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവൻ(1917 - 30 ഡിസംബർ 2014). മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്.```
*🌷പി.ടി. ഭാസ്കരപ്പണിക്കർ* - ```കേരള സംസ്ഥാനത്തെ ഒരു പ്രമുഖ സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്കരപ്പണിക്കർ (ഒക്ടോബർ 15, 1922 - ഡിസംബർ 30, 1997).1969 മുതൽ ഏതാണ്ട് കാൽ നൂറ്റാണ്ടോളം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു പോന്ന അദ്ദേഹം ബാലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വിജ്ഞാനകോശം എന്നീ റഫറൻസ് ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പ്രൈമറി ടീച്ചർ, പുസ്തക സമീക്ഷ എന്നീ മാസികകളുടെയും എഡിറ്ററായിരുന്നു. കാൻഫെഡ്, ഭരണപരിഷ്കാരവേദി, സ്ഥലനാമസമിതി, ഇന്തൊ-സോവിയറ്റ് സൗഹൃദസമിതി, ലെനിൻ ബാലവാടി (തിരുവനന്തപുരം), അഗളി ഗിരിജനകേന്ദ്രം എന്നിവയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ശാസ്ത്രസാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.```
*🌷രാഗിണി* - ```തെക്കേ ഇന്ത്യയിലെ ഒരു മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു രാഗിണി (ജനനം മാർച്ച് 27, 1937 - മരണം ഡിസംബർ 30, 1976). തിരുവിതാംകൂർ സഹോദരിമാർ എന്നു പേരുകേട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്നു രാഗിണി. സഹോദരി പത്മിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യത്തോടുകൂടി ആരംഭിക്കുകയും ഹിന്ദി, മലയാളം, തമിഴ്, തെലുഗു എന്നീ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.```
*🌷വിഷ്ണുവർധൻ* - ```കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു വിഷ്ണുവർദ്ധൻ (സെപ്റ്റംബർ 18, 1949 - ഡിസംബർ 30 2009) കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രാജ്കുമാറിനു ശേഷം കന്നഡ ചലച്ചിത്രവക്താവായിരുന്നു. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. നായകനടനായുള്ള തന്റെ ആദ്യ സിനിമയായ നാഗരഹാവു എന്ന ചിത്രം സംവിധാനം ചെയ്ത പുട്ടണ്ണ കനഗൽ ആണ് ഇദ്ദേഹത്തിന്റെ പേർ വിഷ്ണുവർദ്ധൻ എന്നാക്കാൻ നിർദ്ദേശിച്ചത്. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൗരവർ എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെ ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി.```
*🌷ജി. നമ്മാൾവാർ* - ```തമിഴ്നാട്ടിലെ പരിസ്ഥിതിപ്രവർത്തകനും ജൈവശാസ്ത്രജ്ഞനുമായിരുന്നു ഡോ. ജി. നമ്മാൾവാർ (1938 – 30 ഡിസംബർ 2013). ജൈവകൃഷിയുടെ പ്രചാരകനായ അദ്ദേഹം ഈ കൃഷിരീതി പഠിപ്പിക്കാൻ 'വണങ്ങം' എന്നപേരിൽ ഒരു സംഘടനയ്ക്കും രൂപംനൽകിയിരുന്നു. ജൈവകൃഷിയുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്.```
*🌷ജോൺ ഹെൻറി ഡാൽമെയെർ* - ```ജോൺ ഹെൻറി ഡാൽമെയെർ ലെൻസുകളുടെ നിർമാതാവ് എന്ന നിലയിൽ പ്രശസ്തനായ ആഗ്ലോ-ജർമൻ ശാസ്ത്രജ്ഞനായിരുന്നു. ജർമനിയിലെ വെസ്റ്റ്ഫാലിയായിലെ ലൊക്സ്റ്റെണ്ണിൽ 1830 സെപ്റ്റംബർ 6-ന് ഇദ്ദേഹം ജനിച്ചു.ശാസ്ത്രത്തിൽ തത്പരനായതിനാൽ ഒസ്നബ്രുക്കിലെ (Osnabruck) ഒരു ലെൻസ് നിർമാതാവിന്റെ കീഴിൽ പരിശീലകനായി ചേർന്നു. 1851-ൽ ലണ്ടനിലെത്തിയ ഡാൽമെയെർ ലെൻസ്, ദൂരദർശിനി എന്നിവയുടെ നിർമ്മാണത്തിൽ വ്യാപൃതനായിരുന്ന ആൻഡ്രു റോസിനോടൊപ്പം ഒരു വർഷത്തോളം പ്രവർത്തിച്ചു. തുടർന്ന് ശാസ്ത്ര വിഷയങ്ങളിൽ റോസിന്റെ ഉപദേശകനായി നിയമിതനായി.```
*🌷ട്രിഗ്വെ ലീ* - ```ഒരു നോർവീജിയൻ രാഷ്ട്രീയപ്രവർത്തകനും തൊഴിലാളി നേതാവും എഴുത്തുകാരനുമായിരുന്നു ട്രിഗ്വെ ലീ (16 ജൂലായ് 1896 – 30 ഡിസംബർ 1968). 1940-1945 കാലഘട്ടത്തിൽ നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറൽ ആയിരുന്നു ട്രിഗ്വെ ലീ. 1946 മുതൽ 1952 വരെ ഈ പദവിയലങ്കരിച്ചു.```
*🌷കെ.ഇ. മത്തായി (പാറപ്പുറത്ത്)* - ```പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി (നവംബർ 14, 1924-ഡിസംബർ 30, 1981) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.```
*🌷ഡൊറോത്തി കോമിങ്കോർ* - ```മേരി ലൂയിസ് കോമിങ്കോർ (ജീവിതകാലം: ആഗസ്റ്റ് 24, 1913 - ഡിസംബർ 30, 1971), ഒരു അമേരിക്കൻ സിനിമാ നടിയായിരുന്നു. ഡൊറോത്തി കോമിങ്കോർ എന്ന പേരിലാണ് അവർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. നിരൂപക പ്രശംസ നേടിയ സിറ്റിസൺ കേൻ (1941) എന്ന ആദ്യ ചിത്രത്തിൽ സൂസൻ അലക്സാണ്ടർ കേൻ എന്ന വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി അറിയപ്പെടാൻ തുടങ്ങിയത്. ഹോളിവുഡ് ബ്ലാക്ക്ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ അവരുടെ സിനിമാ ജീവിതം അവസാനിച്ചു.```
*🌷ബി.ജി. വർഗീസ്* - ```ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് ബി.ജി. വർഗീസ്(12 ജൂൺ 1926 - 30 ഡിസംബർ 2014). ബൂബ്ലി ജോർജ് വർഗീസ് എന്ന് മുഴുവൻ പേര്. മലയാളിയായ വർഗീസ് ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തനരംഗത്തേക്ക് വരുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന്റെയും ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപരായി ജോലിചെയ്ത വർഗീസ് ആധുനിക ഇന്ത്യയുടെ മഹത്തായ പല മുഹൂർത്തങ്ങളും റിപ്പോർട്ട് ചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിട്ടുണ്ട്.```
*🌷മൃണാൾ സെൻ* - ```ഇന്ത്യൻ നവതരംഗസിനിമയിലെ ഒരു ബംഗാളി ചലച്ചിത്രസംവിധായകനാണ് മൃണാൾ സെൻ (ജനനം: 14 മേയ് 1923 - 30 ഡിസംബർ 2018). ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നവതരംഗസിനിമയിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ വേറിട്ടു നില്ക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്.```
*🌷റൊമൈൻ റോളണ്ട്* - ```1915-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റ്, നാടകകൃത്ത്, കവി (ജനനം 29 ജനുവരി 1866 - മരണം 30 ഡിസംബർ 1944). യുദ്ധത്തെ അങ്ങേയറ്റം എതിർത്തിരുന്ന ഇദ്ദേഹം ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെട്ടിരുന്നു. നോവൽ, നാടകം, ജീവചരിത്രം എന്നിവയിലായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ എന്നിവരെ കുറിച്ച് 'പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഗാധമായ ജീവിത നിരീക്ഷണങ്ങളും യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകളാണ്. വായനക്കാരന് ഉത്തേജനവും പ്രചോദനവും നൽകുന്ന, കല്പനാശക്തിയുള്ളതാണ് ഇദ്ദേഹത്തിന്റെ കൃതികൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.```
*🌷സദ്ദാം ഹുസൈൻ* - ```1979 ജൂലൈ 16 മുതൽ 2003 ഏപ്രിൽ 9 വരെ ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന വ്യക്തിയാണ് സദ്ദാം ഹുസൈൻ അബ്ദ് അൽ-മജീദ് അൽ-തിക്രിതി (ജനനം: ഏപ്രിൽ 28 ,1937, മരണം - ഡിസംബർ 30, 2006 ). ഏകാധിപതിയും കൊടും ക്രൂരനുമായ സദ്ദാം 6.5 ലക്ഷത്തോളം കുർദ്ദുകളെ കൊന്നു തള്ളി. കുവൈറ്റിനെ ആക്രമിച്ചു. ഇറാഖിൽ ജനാധിപത്യം ഇല്ലാതാക്കി. അമേരിക്കൻ സൈന്യം ഇറാഖ് ആക്രമിച്ച് സദ്ദാം ഭരണം അവസാനിപ്പിച്ചു. ജനാധിപത്യം പുനസ്ഥാപിക്കുകയും കുർദ് നേതാവായ ജലാൽ തലബാനിയെ പ്രസിഡൻറാക്കുകയും സുന്നി അറബ് നേതാവിനെ പ്രധാന മന്ത്രിയാക്കുകയും ചെയ്തു. 2006 ഡിസംബർ 30 ന് അമേരിക്കൻ സൈന്യം സ്ഥാപിച്ച ഇടക്കാല സർക്കാർ വിചാരണക്കൊടുവിൽ അദ്ദേഹത്തെ തൂക്കിലേറ്റി. ഇറാഖിൽ തെരെഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനസ്ഥാപിച്ചു.```
*🌷ഹോസെ റിസാൽ* - ```പത്തൊൻപതാം നൂറ്റാണ്ടിൽ (ജനനം ജൂൺ 19, 1861 - മരണം ഡിസംബർ 30, 1896) ഫിലിപ്പീൻസിൽ ജീവിച്ചിരുന്ന എഴുത്തുകാരനും, ദേശീയവാദിയും, ചിന്തകനും ബഹുമുഖപ്രതിഭയും ആയിരുന്നു ഹോസെ റിസാൽ (Jose Risal). സ്പാനിഷ് ഭാഷയിൽ എഴുതിയ രണ്ടു നോവലുകളും ഇതരരചനകളും വഴി ഫിലിപ്പീൻ ദേശീയതയുടെ വികാസത്തെ സഹായിക്കുകയും സ്പെയിനിന്റെ കോളനിവാഴ്ചക്കെതിരെ ജനകീയപ്രക്ഷോഭത്തിനു വഴിയൊരുക്കുകയും ചെയ്ത റിസാൽ, "ആദ്യത്തെ ഫിലിപ്പീനി" എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം രചിച്ച നോളി മെ ടാങ്കറെ, എൽ ഫിലിബസ്ത്രുസ്മോ എന്നീ നോവലുകൾ കൊളോണിയൽ ഭരണത്തിൻ കീഴിയുള്ള 19-ആം നൂറ്റാണ്ടിലെ ഫിലിപ്പീൻസിലെ സാമൂഹ്യാവസ്ഥയുടെ ചിത്രീകരണങ്ങളാണ്. ഇന്ന് ഫിലിപ്പീൻസിലെ സ്കൂൾ പാഠപദ്ധതിയിൽ ഈ കൃതികൾ അവശ്യവായനയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (30-12-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️04.30 pm* - ഊർജ്ജതന്ത്രം (ഇംഗ്ലീഷ് മീഡിയം) - (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️05.00 pm* - ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) - (പുനഃസംപ്രേഷണം - രാവിലെ 07.00)
*▶️05.30 pm* - രസതന്ത്രം (ഇംഗ്ലീഷ് മീഡിയം) (പുനഃസംപ്രേഷണം - രാവിലെ 07.30)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️08.00 am* - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം - രാത്രി 06.00)
*▶️08.30 am* - ഫിസിക്സ് (പുനഃസംപ്രേഷണം -രാത്രി 06.30)
*▶️09.00 am* - ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം -രാത്രി 07.00)
*▶️09.30 am* - അക്കൗണ്ടൻസി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️10.00 am* - ഇക്കണോമിക്സ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️10.30 am* - ഹിസ്റ്ററി (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️11.00 am* - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം -രാത്രി 11.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️11.30 am* - മാത്തമാറ്റിക്ക്സ്
*▶️12.00 pm* - ഫിസിക്സ്
*▶️12.30 pm* - ബോട്ടണി
*▶️01.00 pm* - ബിസിനസ് സ്റ്റഡീസ്
*▶️01.30 pm* - അക്കൗണ്ടൻസി
*▶️02:00 pm* - ബിസിനസ് സ്റ്റഡീസ്
*▶️02:30 pm* - ഹിസ്റ്ററി
*▶️03.00 pm* - പൊളിറ്റിക്കൽ സയൻസ്
*▶️03.30 pm* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
*▶️04:00 pm* - മാത്തമാറ്റിക്സ്
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ജീവന്റെ തുടിപ്പ്
*▶️08.00 pm* - ചരിത്രം തിരുത്തിയ തന്മാത്രകൾ
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (30-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬രുദ്രസിംഹാസനം
ഉച്ചയ്ക്ക് 1 മണിക്ക്
🎬 വെള്ളരിപ്രാവിന്റെ ചങ്ങാതി
രാത്രി 9.30 ന്
🎬മംഗ്ലീഷ്
*🎥#Flowers TV🔻🔻*
വൈകീട്ട് 3 മണിക്ക്
🎬കുടുംബകോടതി
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬കാര്യസ്ഥൻ
രാത്രി 11.45 ന്
🎬കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬അമ്പിളി
രാവിലെ 10 മണിക്ക്
🎬മിഖായേൽ
ഉച്ചയ്ക്ക് 1 മണിക്ക്
🎬മൈ ബോസ്
വൈകിട്ട് 4 മണിക്ക്
🎬നന്ദനം
രാത്രി 7 മണിക്ക്
🎬നന്ദനം
രാത്രി 10 മണിക്ക്
🎬 ഉദയപുരം സുൽത്താൻ
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬പാരലൽ കോളേജ്
രാവിലെ 9 മണിക്ക്
🎬കിന്നരിപ്പുഴയോരം
ഉച്ചയ്ക്ക് 12 മണിക്ക്
🎬കുട്ടേട്ടൻ
വൈകിട്ട് 3 മണിക്ക്
🎬ഏഴരക്കൂട്ടം
രാത്രി 11 മണിക്ക്
🎬ഇത് നല്ല തമാശ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬മംഗ്ലീഷ്
ഉച്ചയ്ക്ക് 2 മണിക്ക്
🎬നാടുവാഴികൾ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬പ്രിയംവദയ്ക്കൊരു പ്രണയഗീതം
രാവിലെ 10 മണിക്ക്
🎬മുഹൂർത്തം 11.30ന്
ഉച്ചയ്ക്ക് 1 മണിക്ക്
🎬കളിവീട്
വൈകിട്ട് 4 മണിക്ക്
🎬രഹസ്യപ്പോലീസ്
രാത്രി 7 മണിക്ക്
🎬കങ്കാരു
രാത്രി 10 മണിക്ക്
🎬റോസ് ഗിറ്റാറിനാൽ
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬മഹർഷി
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 11.30 ന്
🎬ക്വീൻ
വൈകീട്ട് 3 മണിക്ക്
🎬വിശ്വവിഖ്യാതനായ പയ്യന്മാർ
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬കോ
ഉച്ചയ്ക്ക് 12 മണിക്ക്
🎬സാമി 2
വൈകീട്ട് 4 മണിക്ക്
🎬വില്ല്
രാത്രി 8.30 ന്
🎬മെർസൽ
രാത്രി 11.30 ന്
🎬മലബാറിൽ നിന്നൊരു മണിമാരൻ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഒപ്പം
രാവിലെ 9.15 ന്
🎬ചെസ്സ്
വൈകിട്ട് 3 മണിക്ക്
🎬പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
വൈകീട്ട് 6 മണിക്ക്
🎬ഭരത്ചന്ദ്രൻ IPS
രാത്രി 8 മണിക്ക്
🎬MLA മണി പത്താംക്ലാസ്സും ഗുസ്തിയും
രാത്രി 11 മണിക്ക്
🎬ശക്തി
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬മേരിക്കുണ്ടൊരു കുഞ്ഞാട്
ഉച്ചയ്ക്ക് 1.30 ന്
🎬ജോമോൻെറ സുവിശേഷങ്ങൾ
📺📺📺📺📺📺📺📺
Post a Comment