*അഴിയൂരിലെ തീരദേശത്തെ കുറിച്ച് പഠിക്കാൻ മറൈൻ ഫിഷറീസ് ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി*
അഴിയൂരിലെ 5 കിലോമീറ്റർ വരുന്ന തീരദേശത്ത് സെൻട്രൽ മറൈൻ ഫിഷറീസ് ഉദ്യോഗസ്ഥർ ഫീൽഡ് തല പരിശോധന നടത്തി. ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ തീരദേശ വാർഡുകളിൽ നടത്താനുദ്ദേശിക്കുന്ന തീരതണൽ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. തോടുകളിലെ വെള്ളത്തിന്റെ സാമ്പിളും കടൽത്തീരത്തുനിന്ന് ധാരാളം ശേഖരിച്ചു വിൽപ്പന നടത്തുന്ന കക്കയുടെ തോടും സാമ്പിളായി സംഘം ശേഖരിച്ചു. കടൽത്തീരത്തുള്ള മൂവായിരത്തോളം വീടുകളിൽ ചെടി വിതരണം നടത്തി,കാർബൺ ന്യൂട്രലിലേക്ക് കടൽ തീരത്തേ എത്തിക്കുവാനുമാണ് പദ്ധതി .ഓരോ വാർഡിൽ നിന്ന് രണ്ട് തീര മിത്രങ്ങളെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച് തീരെ സംരക്ഷണം ഉറപ്പുവരുത്തുന്നതുമാണ് കണ്ടൽകാട് മറ്റ് ചെടികൾ എന്നിവ ഏഴ് പൊതു സ്ഥലത്ത് നട്ടുവളർത്തുന്നതാണ്. കടൽത്തീരത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ഹരിതകർമ്മസേന അംഗങ്ങളെ ഉപയോഗപ്പെടുത്തി നീക്കം ചെയ്യുന്നതാണ്. ഫീൽഡ് പരിശോധനക്ക് CMFRI യിലെ (സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ )മുഖ്യ ശാസ്ത്രജ്ഞൻ ഡോക്ടർ പി കെ അശോകൻ, ശാസ്ത്രജ്ഞൻ ഡോക്ടർ കെ വിനോദ്, ടെക്നിക്കൽ ഓഫീസർ വി.എ കുഞ്ഞിക്കോയ എന്നിവർ നേതൃത്വം നൽകി.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ കെ.പി മഞ്ജു, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പഞ്ചായത്ത് മെമ്പർമാരായ മൈമൂന ടീച്ചർ, സീനത്ത് ബഷീർ, സാലിം പുനത്തിൽ, കവിത അനിൽകുമാർ, പി കെ പ്രീത, പ്രമോദ് മാട്ടാണ്ടി കെ ലീല എന്നിവർ വിവരങ്ങൾ സംഘത്തിനു മുൻപിൽ അവതരിപ്പിച്ചു
Post a Comment