മാഹി SNDP യൂണിയന്റെ നേതൃത്വത്തിൽ ദിവ്യ ജ്യോതി പ്രയാണത്തിന് മാഹിയിൽ സ്വീകരണമൊരുക്കും.*
ശ്രീ ജഗനാഥ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശിവഗിരി തീർത്ഥാടനത്തിന് വിളക്കു കൊളുത്താൻ പുറപ്പെടുന്ന ദിവ്യ ജ്യോതി പ്രയാണത്തിന് മാഹി മുൻസിപ്പൽ മൈതാനത്ത് വച്ച് SNDP മാഹി യൂണിയന്റെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കും. മാഹി SNDP യൂണിയൻ പ്രസിഡ്ന്റ് കല്ലാട്ട് പ്രേമൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മാഹി യൂണിയൻ ജന: സിക്രട്ടറി സജിത്ത് നാരായണൻ മുഖ്യ ഭാഷണം നടത്തും . ശിവഗിരി മഠം സ്വാമി മുക്താനന്ദയുടെ
ശിഷ്യയും വേദാന്ത വിദ്യാലയത്തിലെ അധ്യാപികയുമായ ശുഭ ശീകുമാർ പ്രഭാഷണം നടത്തും.
യൂണിയൻ ഭാരവാഹികളായ പി.സി. ദിവാനന്ദൻ, ചാലക്കര പുരുഷു, എം ശ്രീ ജയൻ, ടി.എം സുധാകരൻ , കെ.പി. അശോക്., സത്യൻ കുനിയിൽ, സുചിത്ര പൊയിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും
Post a Comment