*മാഹി വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവം കൊടിയിറങ്ങി.*
*ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രഥഘോഷയാത്ര നഗര പ്രദക്ഷണം നടത്തിയതിന് ശേഷമാണ് ഉത്സവത്തിന് കൊടിയിറങ്ങിയത്*
മാഹി : വളവിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ 22 മുതൽ നടത്തിവന്ന മണ്ഡലവിളക്ക് മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയിറക്കം.
സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന രഥഘോഷയാത്ര പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ വാദ്യമേളവും, വളവിൽ അയ്യപ്പ ഭജന സംഘത്തിന്റെ ഭജനയുടെ അകമ്പടിയോടു കൂടി അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട്
വളവിൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് മുൻവശത്തുകൂടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , റെസി ഡെൻസി റോഡ് , പോലീസ് സ്റ്റേഷൻ വഴി പഴയ പോസ്റ്റാഫീസിന് മുൻവശത്തുള്ള റോഡിൽ കൂടി മുണ്ടോക്ക് ശ്രീ ഹരിശ്വരക്ഷേത്രത്തിലെത്തിച്ചേർന്നു.
തുടർന്ന്
ഹരീശ്വര ക്ഷേത്രത്തിന്റെ മുൻവശത്തുകൂടി , സുബ്രഹ്മണ്യക്ഷേത്രം റോഡ് , സെമിത്തേരി റോഡ് , ആനവാതുക്കൽ ശ്രീ വേണുഗോപാലാല സന്നിധിയിലെത്തിയ രഥത്തെ ക്ഷേത്രം ഭാരവാഹികൾ മാലയണിയിച്ചു സ്വീകരിച്ചു.
തുടർന്ന് മൈതാനം റോഡ് , മാഹി മുനിസിപ്പൽ ഓഫീസിന്റെ പിൻവശത്തുള്ള റോഡിൽ കൂടി ചൂടിക്കൊട്ട റോഡ് , മുക്കത്ത് റോഡ് വഴി , പൂഴിത്തല മെയിൻ റോഡിൽ കൂടി കടന്ന് പാറക്കൽ ശ്രീ കുറുമ്പ ഭഗവതിക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങി
കടപ്പുറം റോഡ് വഴി രാത്രി 11മണിയോടെ അയ്യപ്പക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ക്ഷേത്രം ശാന്തി പ്രമോദ്ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കൊടിയിറക്കത്തോടെ അഞ്ചു ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി
Post a Comment