ട്രെയിനിൽ യാത്ര ചെയ്യവേ കല്ലേറിൽ മാഹി സ്വദേശിനിക്ക് കണ്ണിന് പരിക്ക്
മാഹി : പുതുച്ചേരിയിൽ നിന്നും മാഹിയിലേക്കുള്ള യാത്രയ്ക്കിടെ പുതുച്ചേരിക്കും വില്ലുപുരത്തിനുമിടയിൽ വെച്ച് മാഹി ചാലക്കര സ്വദേശിനി നിഖില നിവാസിൽ നിഖിലയ്ക്ക് പരിക്കേറ്റു
ഇക്കഴിഞ്ഞ 23ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. ജനലരികിൽ ഇരുന്ന് യാത്ര ചെയ്യവേയാണ് കണ്ണിന് കല്ലേറ് കൊണ്ടത്.
ഉടൻ റെയിൽ വേ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും , ഡോക്ടർമാരടങ്ങിയമെഡിക്കൽ സംഘവും വില്ലുപുരം സ്റ്റേഷനിൽ എത്തുകയും യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം അതേ ട്രെയിനിൽ യാത്ര തുടരുകയും ചെയ്തു.
നാട്ടിലെത്തിയ ശേഷം യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Post a Comment