o ട്രെയിനിൽ യാത്ര ചെയ്യവേ കല്ലേറിൽ മാഹി സ്വദേശിനിക്ക് കണ്ണിന് പരിക്ക്
Latest News


 

ട്രെയിനിൽ യാത്ര ചെയ്യവേ കല്ലേറിൽ മാഹി സ്വദേശിനിക്ക് കണ്ണിന് പരിക്ക്

 ട്രെയിനിൽ യാത്ര ചെയ്യവേ കല്ലേറിൽ മാഹി സ്വദേശിനിക്ക് കണ്ണിന് പരിക്ക്



മാഹി : പുതുച്ചേരിയിൽ നിന്നും മാഹിയിലേക്കുള്ള യാത്രയ്ക്കിടെ പുതുച്ചേരിക്കും  വില്ലുപുരത്തിനുമിടയിൽ വെച്ച്  മാഹി ചാലക്കര സ്വദേശിനി നിഖില നിവാസിൽ നിഖിലയ്ക്ക് പരിക്കേറ്റു


ഇക്കഴിഞ്ഞ 23ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. ജനലരികിൽ ഇരുന്ന് യാത്ര ചെയ്യവേയാണ് കണ്ണിന് കല്ലേറ് കൊണ്ടത്.

ഉടൻ റെയിൽ വേ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും , ഡോക്ടർമാരടങ്ങിയമെഡിക്കൽ സംഘവും വില്ലുപുരം സ്റ്റേഷനിൽ എത്തുകയും യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം അതേ ട്രെയിനിൽ യാത്ര തുടരുകയും ചെയ്തു.

നാട്ടിലെത്തിയ ശേഷം യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

സംഭവത്തിൽ  പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post