o ഒന്നാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി.
Latest News


 

ഒന്നാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി.

 ഒന്നാം വാർഡ് കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് തുടക്കമായി



 വീടുകൾ കേന്ദ്രീകരിച്ച് പച്ചക്കറികളും ഫല വൃക്ഷങ്ങളും  സ്വന്തമായി നട്ടുവളർത്തുന്നതിനു വേണ്ടി കുടുംബശ്രീ ജില്ലാ  മിഷൻ  ആരംഭിച്ച പുതിയ പദ്ധതിയായ അഗ്രി ന്യൂട്രി  ഗാർഡൻ പദ്ധതിക്ക് ഒന്നാം വാർഡിൽ തുടക്കമായി. ഒരു വാർഡിൽ നിന്ന് 50 സ്ത്രീകൾക്കാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുക. 3 സെന്റ് സ്ഥലം ഉള്ള സ്ത്രീകൾക്ക് വിത്തുകളും വളങ്ങളും സൗജന്യമായി നൽകുന്നതാണ്. കൂടാതെ കൃഷി ചെയ്യേണ്ട രീതിയെക്കുറിച്ച് ക്ലാസ് നൽകുന്നതാണ്. അഞ്ചുതരം വിത്തുകളാണ് നൽകുക. വഴുതന, ചീര, പയർ, മത്തൻ ,പാവൽ എന്നീ വിത്തുകളാണ് നൽകുക. രണ്ടുമാസത്തിനുള്ളിൽ വളർച്ച ഉണ്ടാകുന്ന വിത്തുകളാണ് ,വീടുകളിൽ ആവശ്യമുള്ള പച്ചക്കറികൾ സ്വയം ഉല്പാദിപ്പിച്ച് വീടുകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് കുടുംബശ്രീ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് ഫാർമർ കെ കെ ഗീത കൃഷി രീതിയെക്കുറിച്ചും   പദ്ധതി നടത്തിപ്പിനെ കുറിച്ച് ക്ലാസ് എടുത്തു. പരിപാടി  ഉൽഘാടനം മൈമൂന ടീച്ചർ നിർവഹിച്ചു ചെയ്തു.

Post a Comment

Previous Post Next Post