o ഒമിക്രോണ്‍; കര്‍ണാടകയില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ച് വരെ കര്‍ഫ്യൂ
Latest News


 

ഒമിക്രോണ്‍; കര്‍ണാടകയില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ച് വരെ കര്‍ഫ്യൂ

ഒമിക്രോണ്‍; കര്‍ണാടകയില്‍ രാത്രി 10 മുതല്‍ പുലർച്ചെ അഞ്ച് വരെ കര്‍ഫ്യൂ



ബെംഗളൂരു: ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി കർണാടകയിൽ പത്ത് ദിവസത്തേക്ക് രാത്രി കർഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് കർഫ്യൂ. ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെയാണ് നിയന്ത്രണം.


ഒമിക്രോൺ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നിർദേശം മാനിച്ച് കർണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പുതുവർഷ ആഘോഷ പരിപാടികൾ ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.

Post a Comment

Previous Post Next Post