o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ഇന്ന് വിജയദശമി*


*💠ഇന്ന് വിദ്യാരംഭം*


*💠ലോക വിദ്യാർത്ഥി ദിനം*


*💠ലോക പഴം, പച്ചക്കറി ദിനം*


*💠ആഗോള കൈകഴുകൽ ദിനം*


*💠അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം*


*💠സ്തന ആരോഗ്യ ദിനം*


*💠വിശുദ്ധ തെരേസ ഉത്സവം*


*💠തയ്യൽ പ്രേമികളുടെ ദിനം*


*💠ദേശീയ പഗ് ദിനം*


*💠ദേശീയ കൂൺ ദിനം*


*💠ദേശീയ ബോസ് ദിനം*


*💠ദേശീയ സംഘടനാ ദിനം*


*💠ദേശീയ ചീസ് തൈര് ദിനം*


*💠ദേശീയ മാമോഗ്രാഫി ദിനം*


*💠ദേശീയ സൗന്ദര്യശാസ്ത്ര ദിനം*


*💠ദേശീയ റോസ്റ്റ് ഫെസന്റ് ദിനം*


*💠ദേശീയ ചിക്കൻ കാച്ചിയറ്റോർ ദിനം*


*💠ദേശീയ ഗർഭകാല ശിശു നഷ്ട ബോധവൽക്കരണ ദിനം*


*💠മാതൃദിനം (മലാവി)*


*💠അധ്യാപക ദിനം (ബ്രസീൽ)*


*💠ഒഴിപ്പിക്കൽ ദിനം (ടുണീഷ്യ)*


*💠ദേശീയ ഷവർമ ദിനം (കാനഡ)*


*💠ദേശീയ കൂൺ ദിനം (യുഎസ്എ)*


*💠ദശൈൻ ഉത്സവം (ഭൂട്ടാൻ , നേപ്പാൾ)*


*💠ഐഡിക് 15 ബോധവൽക്കരണ ദിനം (കാനഡ)*


*💠ദേശീയ വൈറ്റ് കെയ്ൻ സുരക്ഷാ ദിനം (യുഎസ്എ)*


*💠അന്ധരായ അമേരിക്കക്കാരുടെ തുല്യതാ ദിനം (യുഎസ്എ)*


*💠ഗർഭധാരണവും ശിശു നഷ്ടം അനുസ്മരണ ദിനവും (യുഎസ്എ,കാനഡ)*


*💠ദേശീയ ലാറ്റിനോ എയ്ഡ്സ് ബോധവൽക്കരണ ദിനം (അമേരിക്കൻ വിർജിൻ ദ്വീപുകൾ , പ്യൂർട്ടോ റിക്കോ , യുഎസ്എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1240* - ```ഡൽഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുൽത്താന റസിയ കൊല്ലപ്പെട്ടു.```


*🌐1582* - ```ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി.```


*🌐1815* - ```നെപ്പോളിയൻ ബോണപ്പാർട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.```


*🌐1878* - ```എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു.```


*🌐1917* - ```ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു.```


*🌐1924* - ```അമേരിക്കയുടെ ദേശീയ സ്മാരകമായ സ്റ്റാച്യു ഓഫ് ലിബർട്ടി അംഗീകരിച്ചു.```


*🌐1928* - ```ആകാശക്കപ്പലായ ഗ്രാഫ് സെപ്പെലിൻ അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ലേക്ഹർസ്റ്റിൽ ലാൻഡിംഗ് നടത്തി .```


*🌐1932* - ```ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു.```


*🌐1940* - ```ഹിറ്റ്‌ലറെ നിശിതമായി വിമർശിക്കുന്ന ചാർളി ചാപ്ലിന്റെ ദ്‌ ഗ്രേറ്റ് ഡിക്റ്റേറ്റർ പ്രദർശിപ്പിച്ചു.```


*🌐1951* - ```മെക്സിക്കൻ ശാസ്ത്രജ്ഞൻ ലൂയിസ് ഇ മിറാ മോണ്ട്സ് ഗർഭ നിരോധന ഗുളിക കണ്ടു പിടിച്ചു.```


*🌐1956* - ```ആദ്യത്തെ ആധുനിക കമ്പ്യൂട്ടർ ഭാഷയായ ഫോർട്രാൻ ആദ്യമായി കോഡിംഗ് കമ്മ്യൂണിറ്റിയുമായി പങ്കിട്ടു.```


*🌐1971*- ```പ്രഥമ ലോകകപ്പ് ഹോക്കി ബാർസലോണയിൽ തുടങ്ങി.```


*🌐1989* - ```ആലപ്പുഴ-എറണാകുളം തീവണ്ടിപ്പാത കേന്ദ്ര റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യ ഗതാഗതത്തിനായി തുറന്നു.```


*🌐1990* - ```യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.```


*🌐1993* - ```നെൽസൺ മണ്ടേലയ്ക്കും, എഫ് ഡബ്ലിയു ക്ലാർക്കിനും നോബൽ സമ്മാനം ലഭിച്ചു.```


*🌐1994* - ```PSLV റോക്കറ്റ് IRSP2 വിക്ഷേപിച്ചു.```


*🌐1995* - ```അരുന്ധതി റോയിയുടെ The God Of Small Things നു ബുക്കർ പുരസ്കാരം ലഭിച്ചു.```


*🌐1996* - ```മുംബൈയിലെ മസഗൺ ഡോക്ക് കപ്പൽ നിർമാണ ശാലയിൽ നിർമിച്ച INS നീലഗിരി കടലിലിറക്കി.```


*🌐2000* - ```സച്ചിൻ ടെൻഡുൽക്കർ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി.```


*🌐2001* - ```നാസയുടെ ഗലീലിയോ ബഹിരാകാശ പേടകം വ്യാഴത്തിന്റെ ചന്ദ്രൻ അയോയുടെ 112 മൈലിനുള്ളിൽ കടന്നുപോയി.```


*🌐2003* - ```ചൈന അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഷെൻ‌ഷൗ 5 വിക്ഷേപിച്ചു .```


*🌐2008* - ```ലോക കൈ കഴുകൽ ദിനം - കൊലയാളി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രചരണ പരിപാടിയായി യു.എൻ ആഹ്വാനം ചെയ്തു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹എ.പി.ജെ. അബ്ദുൽ കലാം* - ```ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.```


*🌹മീരാ നായർ* - ```ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായികയാണ് മീരാ നായർ (ജനനം: ഒക്ടോബർ 15, 1957).ന്യൂയോർക്ക് കേന്ദ്രീകരിച്ചാണ് മീരാ നായർ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. മീരാ നായരുടെ ആദ്യ ചലച്ചിത്രമായ സലാം ബോംബെ അവർക്ക് 1988 ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ക്യാമറ നേടിക്കൊടുത്തു.കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനെഷനും ലഭിച്ചു ഈ ചിത്രത്തിന്.ഈ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് തെരുവ് കുട്ടികളുടെ ക്ഷേമത്തിനായുള്ള സലാം ബാലക് ട്രസ്റ്റ്‌ എന്ന സംഘടന സ്ഥാപിച്ചു .```


*🌹മോനാ വാസു* - ```ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ് മോനാ വാസു (ജനനം: ഒക്ടോബർ 15, 1981). സ്റ്റാർ പ്ലസിലെ മിലി എന്ന ടിവി സീരീസിൽ മിലി എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ വേഷം ചെയ്തതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.```


*🌹സച്ചിൻ വാരിയർ* - ```കേരളത്തിൽ നിന്നുള്ള മലയാള ചലച്ചിത്രമേഖലയിലെ ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനുമാണ് സച്ചിൻ വാരിയർ (Born 15 October 1989). തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ "മുത്തുചിപ്പി പോലൊരു" എന്ന ഗാനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കൊച്ചിയിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പിന്നീട് ജോലിയിൽ നിന്ന് രാജിവച്ചു. ആനന്ദം എന്ന സിനിമയുടെ സംഗീതസംവിധായകനും സച്ചിനായിരുന്നു.```


*🌹നളിനി ബേക്കൽ* - ```നളിനി ബേക്കൽ (ജനനം 15 ഒക്ടോബർ 1954 ) മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്, കൂടാതെ മാതൃഭൂമി നോവൽ പുരസ്കാരം (1977), ഇടശ്ശേരി അവാർഡ് (1987), SBI അവാർഡ് (1992), കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.```


*🌹അക്‌ബർ* - ```മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12). മഹാനായ അക്‌ബർ എന്നും അറിയപ്പെടുന്നു. ചക്രവർത്തി, ഹുമയൂണിന്റെ പുത്രനായിരുന്ന അക്ബർ, തന്റെ പിതാവിനെപ്പിന്തുടർന്ന് 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു. അക്ബറിനു മുൻപുള്ള ബാബർ, ഹുമയൂൺ എന്നീ ചക്രവർത്തിമാർക്ക്, യുദ്ധങ്ങൾ നടത്തി സാമ്രാജ്യം സ്ഥാപിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നാൽ സാമ്രാജ്യത്തിൽ ശക്തമായ ഒരു ഭരണക്രമം സ്ഥാപിച്ചത് അക്ബറാണ്. അതുകൊണ്ട് മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽ‌പി എന്നാണ് അക്‌ബർ അറിയപ്പെട്ടിരുന്നത്. അക്ബറിന്റെ കാലത്താണ് മുഗൾ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത്.```


*🌹പർദുമാൻ സിംഗ് ബ്രാർ* - ```ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.```


*🌹ഇറ്റാലൊ കൽവീനൊ* - ```ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലൊ കൽവീനൊ(ഒക്ടോബർ 15 1923-സെപ്റ്റംബർ 19 1985) ഒരു ഇറ്റാലിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു.1975ൽ അമേരിക്കൻ അക്കദമി ഓണററി മെംബറായി തെരഞ്ഞെടുക്കപ്പെട്ട കൽവീനൊയ്ക്ക് തൊട്ടടുത്ത വർഷം യൂറോപ്യൻ സാഹിത്യത്തിനുള്ള ഓസ്ട്രിയൻ സ്റ്റേറ്റ് പുരസ്കാരം നൽകപ്പെട്ടു.സിയെനായിൽ വെച്ച് 1985 സെപ്റ്റംബറിൽ മരണപ്പെട്ടു.```


*🌹എം. രംഗറാവു* - ```പ്രധാനമായും കന്നഡ സിനിമാ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രമുഖ ഇന്ത്യൻ സംഗീതജ്ഞനായിരുന്നു എം. രംഗ റാവു (ജീവിതകാലം: 15 ഒക്ടോബർ 1932 - 1990 ഓഗസ്റ്റ് 3). ക്ലാസിക്കൽ രചനകൾക്കും സംഗീത രംഗത്തും അദ്ദേഹം വളരെ പ്രശസ്തനായിരുന്നു.```


*🌹എസ്. ചട്ടനാഥ കരയാളർ* - ```നിരവധി നിയമ നിർമ്മാണ സമിതി കളിൽ അംഗവും ജില്ലാ ജഡ്ജിയുമായിരുന്നു ചട്ടനാഥ കരയാളർ(ഒക്ടോബർ 15, 1896 - 30 സെപ്റ്റംബ‍ർ 1972). തിരുവിതാംകൂറിൽ നിയമസഭാംഗമായിരുന്നു. 1931-ൽ തിരുവിതാംകൂറിൽ നിയമസഭാംഗമായി. ജില്ലാജഡ്ജി, നിരവധിനിയമ നിർമ്മാണ സമിതി കളിൽ അംഗം, ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ അംഗം, ശ്രീമൂലം പ്രജാസഭയിൽ ഡപ്യൂട്ടി പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തസേവനമനുഷ്ഠിച്ചു. രാജ്യസേവാനിരതനെന്ന ബഹുമതിക്കർഹനായി.ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് ഡയറക്ടറും കളമശ്ശേരി ട്രാവൻകൂർ ഒഗലെ ഗ്ലാസ്‌ കമ്പനി ചെയ‍ർമാനുമായിരുന്നു.```


*🌹ടാന്യ റോബർട്സ്* - ```വിക്ടോറിയ ലെയ് ബ്ലം (ജനനം ഒക്ടോബർ 15, 1955), എന്ന ടാന്യ റോബർട്സ് ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. ജെയിംസ് ബോണ്ട് ചലച്ചിത്രമായ എ വ്യൂ റ്റു കിൽ (1985) എന്ന ചിത്രത്തിലെ സ്റ്റേസി സട്ടൺ, ദാറ്റ് സെവന്റീസ് ഷോ (1998-2004) എന്നതിലെ മിഡ്ജ് പിൻസിയോട്ടി എന്നീ വേഷങ്ങളിലൂടെയാണ് റോബർട്സ് അറിയപ്പെടുന്നത്.```


*🌹നിവേദ തോമസ്* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ് (ജനനം ഒക്ടോബർ 15, 1995). മലയാളം തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തു വരുന്നു.``` 


*🌹പി.കെ. പാറക്കടവ്* - ```മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് പി.കെ പാറക്കടവ് (ജനനം: ഒക്ടോബർ 15, 1952 - ).മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാർത്ഥ നാമം അഹമ്മദ്. മുപ്പത്തിയെട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിൻെറ കഥകൾ ഇംഗ്ലീഷ്, ഹിന്ദി, അറബി, മറാഠി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.```


*🌹പി.ടി. ഭാസ്കരപ്പണിക്കർ* - ```കേരള സംസ്ഥാനത്തെ ഒരു പ്രമുഖ സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്കരപ്പണിക്കർ (ഒക്ടോബർ 15, 1922 - ഡിസംബർ 30, 1997). 1969 മുതൽ ഏതാണ്ട് കാൽ നൂറ്റാണ്ടോളം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു പോന്ന അദ്ദേഹം ബാലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വിജ്ഞാനകോശം എന്നീ റഫറൻസ് ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്‌ അദ്ദേഹം.```


*🌹ഫ്രീഡ്രിക്ക് നീച്ച* - ```പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയിരുന്നു ഫ്രീഡ്രിക്ക് വിൽഹെം നീച്ച (ഒക്ടോബർ 15, 1844 – ഓഗസ്റ്റ് 25, 1900). മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചു. ഒരു പ്രത്യേകജർമ്മൻ ഭാഷാശൈലിയിൽ, അലങ്കാരങ്ങളും ആപ്തവാക്യങ്ങളും നിറഞ്ഞവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. നീച്ചയുടെ ശൈലിയും, സത്യത്തിന്റെ മൂല്യത്തേയും വസ്തുനിഷ്ഠതയേയും കുറിച്ച് മൗലിക പ്രശ്നങ്ങൾ ഉന്നയിക്കുന്ന ചിന്തയും, വ്യാഖ്യാതാക്കളെ വിഷമിപ്പിക്കുകയും ഒട്ടേറെ ആനുഷംഗിക രചനകൾക്ക് പ്രചോദനമാവുകയും ചെയ്തു.``` 


*🌹മദർ ഏലീശ്വ* - ```കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ് ദൈവദാസി മദർ ഏലിശ്വ (ജനനം ഒക്ടോബർ 15, 1831 - മരണം ജൂലൈ 18, 1913). വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിയായ മദർ ഏലിശ്വ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു.```


*🌹മനുഭായ് പഞ്ചോലി* - ```ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (ജനനം 15 ഒക്ടോബർ 1914 - മരണം 29 ഓഗസ്റ്റ് 2001 ). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.```


*🌹മുഹമ്മദ് സഹീർ ഷാ* - ```അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്നു മുഹമ്മദ് സഹീർ ഷാ (ജീവിതകാലം: 1914 ഒക്ടോബർ 15 - 2007 ജൂലൈ 23). 1933 മുതൽ 1973-ൽ ഒരു അട്ടിമറിയിലൂടെ പുറത്താക്കപ്പെടുന്നതുവരെയുള്ള നാല് പതിറ്റാണ്ടുകാലം സഹീർ ഷാ, രാജ്യത്തിന്റെ തലവനായിരുന്നു. അട്ടിമറിക്കു ശേഷം രാജ്യത്തു നിന്ന് പലായനം ചെയ്ത അദ്ദേഹം തിരിച്ചെത്തിയതോടെ 2002-ൽ രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകി.```


*🌹മെസ്യൂട്ട് ഓസിൽ* - ```ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര കളിക്കാരനാണ് മെസ്യൂട്ട് ഓസിൽ (15 ഒക്ടോബർ 1988). അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന പങ്കുവഹിച്ചു.```


*🌹ആർ. രാമചന്ദ്രൻ* - ```കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും കേരള നിയമസഭയിലെ അംഗവുമാണ് ആർ. രാമചന്ദ്രൻ (ജനനം 15 ഒക്ടോബർ 1952). സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമാണ്.കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ജില്ലാ കൺവീനർ ആയിരുന്നു.```


*🌹വില്യം ടെമ്പിൾ* - ```കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പാണ് വില്യം ടെമ്പിൾ.ക്രൈസ്തവസഭയുടെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും, സമൂഹനന്മയ്ക്കുംവേണ്ടി ഇദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. 1937-ൽ എഡിൻബറൊയിൽ നടന്ന മതവിശ്വാസപ്രവർത്തനത്തെയും സഭാനടപടികളെയും കുറിച്ചുള്ള രണ്ടാം ലോക സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചത് ഇദ്ദേഹമാണ്. ജെ.എഛ്. ന്യൂമാനുശേഷം ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ പുരോഹിതശ്രേഷ്ഠനാണ് വില്യം ടെംപിൾ.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷സായി ബാബ (ഷിർദ്ദി)* - ```ഒരു ഇന്ത്യൻ ആദ്ധ്യാത്മിക ഗുരുവായിരുന്നു സായിബാബ (ഷിർദ്ദി) - ഷിർദ്ദി സായിബാബ എന്നു പരക്കെ അറിയപ്പെടുന്നു (മരണം 15 October 1918). ഭക്തൻമാരുടെയിടയിൽ അദ്ദേഹം ഒരു സന്ന്യാസി, ഫക്കീർ, ഒരു സദ്ഗുരു എന്നീ നിലയിലൊക്കെ അറിയപ്പെടുന്നു. അദ്ദേഹം ഒരു ഹിന്ദുമത വിശ്വാസിയായിരുന്നോ ഇസ്ലാം മത വിശ്വാസിയായിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തിൻറെ ഭക്തൻമാർക്കിടയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹിന്ദുമതവിശ്വാസിയാണെന്ന് വിചാരിച്ചാൽ അദ്ദേഹം ഇസ്ലാം മതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നുവെന്നു പറയപ്പെടുന്നു. അതുപോലെ ഇസ്ലാം മതവിശ്വാസിയാണെന്നു വിചാരിച്ചാൽ അദ്ദേഹം ഒരു ഹിന്ദുമതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നു. ഹിന്ദുമതവും ഇസ്ലാം മതവും സംയോജിപ്പിച്ച നിലയിലുള്ള പ്രബോധനങ്ങളായിരുന്നു പ്രധാനമായി അദ്ദേഹം നടത്തിയിരുന്നത്. അദ്ദേഹം ജീവിച്ചിരുന്നു മസ്ജിദിന് അദ്ദേഹം നൽകിയിരുന്ന പേര് “ദ്വാരകാമയി” എന്നായിരുന്നു. രണ്ടുമതത്തിലേയും അനുഷ്ടാനങ്ങൾ ഒരുപോലെ അദ്ദേഹം നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രധാന ആപ്തവാക്യം “സബ്കാ മാലിക് ഏക് ഹൈ” ("One God governs all") എന്നതായിരുന്നു. അദ്ദേഹം എപ്പോഴും മന്ത്രിച്ചിരുന്നത് “അല്ലാ മാലിക്” ("God is King") എന്ന വചനമായിരുന്നു.```


*🌷വി.കെ. ഗോവിന്ദൻ നായർ* - ```പ്രമുഖനായ ഒരു മലയാള കവിയാണ് വി.കെ. ഗോവിന്ദൻ നായർ.(4 ഫെബ്രുവരി 1903 - 15 ഒക്ടോബർ 1977).അറുപത് വയസ്സിനു ശേഷമാണ് ആദ്യ കവിതാ സമാഹാരമായ 'അവിൽപ്പൊതി' പ്രസിദ്ധീകരിച്ചത്. ശ്രീകൃഷ്ണാവതാരത്തെ ചുറ്റിപ്പറ്റി എഴുതിയ മുക്തകങ്ങളുടെ ഈ സമാഹാരത്തിനു 1965 ലെകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 'മുത്തുകൾ' എന്നപേരിലും അദ്ദേഹത്തിന്റെ മുക്തകങ്ങൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്.```


*🌷മാതാഹരി* - ```സ്വന്തംകാലിൽ ഉറച്ചുജീവിച്ച സ്ത്രീത്വത്തിന്റെ ഉടമയാണ് മാതാഹാരി (1876 ഓഗസ്റ്റ് 7 - 1917 ഒക്ടോബർ 15). തന്റേതായ തീരുമാനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് പോരാടിയ വനിത. സങ്കടങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് പ്രശസ്തരെയും കോടീശ്വരന്മാരെയും തന്റെ വിരൽത്തുമ്പുകളിൽ ചലിപ്പിച്ച് ഒടുവിൽ ഫ്രഞ്ച് സൈനികരുടെ തോക്കിന് മുന്നിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.```


*🌷സുൽത്താന റസിയ* - ```ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ (Born: 1205 - Died: 15 October 1240). ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായി അവരോധിതയായത്. എന്നാൽ കേവലം നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യയുടെ ഭരണസാരദ്ധ്യം കയ്യാളുവാൻ സാധിച്ചുള്ളു. കൈതാലിലെ ഒരു തകർന്ന കെട്ടിടം റസിയയുടെ യഥാർത്ഥ ശവകുടീരത്തിൻറെ സ്ഥലമായി കണക്കാക്കപ്പെടുന്നു.```


*🌷ആൻഡ്രെയാസ് വിസേലിയസ്* - ```ആൻഡ്രെയാസ് വിസേലിയസ് (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564) ഉത്തര ബൽജിയത്തിൽ ജനിച്ചു. ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രഞ്ഞനായിരുന്നു ഇദ്ദേഹം.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ദി കോർപോറിസ് ഫാബ്രിക കേവലം 29 വയസുള്ള സമയത്ത് ആൻഡ്രെയാസ് വിസേലിയസ് 1543ൽ മനുഷ്യശരീരശാസ്ത്രത്തെ പറ്റി പ്രധിപാധിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയാപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക പുറത്തിറക്കി. പേശികളുടെ പ്രവർത്തനരീതി ആമാശയം തലചോർ എന്നിവയുടെ ഘടന , ഹൃദയത്തിന്റെ പ്രവർത്തനം , എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ഇതിലുണ്ട്.```


*🌷എ.റ്റി. ഉമ്മർ* - ```മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരിൽ ഒരാളായിരുന്നു എ.റ്റി.ഉമ്മർ (10 മാർച്ച് 1933 - 15 ഒക്ടോബർ 2001). ദേവരാജൻ , ബാബുരാജ്, കെ.രാഘവൻ , ദക്ഷിണാമൂർത്തി തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്. 1967 ലെ 'തളിരുകൾ ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.```


*🌷ജയന്ത ഹസാരിക* - ```ആസ്സാമീസ് ഗായകനും ഗാനരചയിതാവുമാണ്ജയന്ത ഹസാരിക. (20 സപ്തം: 1943 – 15 ഒക്ടോ: 1977) .നിരവധി ചലച്ചിത്രഗാനങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗായകനായിരുന്ന ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനുമാണ് ജയന്ത.```


*🌷ദുർഗ്ഗാവതി ദേവി* - ```ഒരു ഇന്ത്യൻ വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമാണ് ദുർഗ്ഗാവതി ദേവി (1907 ഒക്ടോബർ 7 - 1999 ഒക്ടോബർ 15). ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ വിപ്ലവം നടത്തിയിട്ടുള്ള അപൂർവം സ്ത്രീകളിലൊരാളാണ് ഇവർ. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള ദുർഗ്ഗാവതി ദേവി ഇതേ സംഘടനയിൽ അംഗമായിരുന്ന ഭഗവതി ചരൺ വോഹ്റയെയാണ് വിവാഹം കഴിച്ചത്. സംഘടനയിലെ മറ്റ് അംഗങ്ങൾ ദുർഗ്ഗയെ 'ജ്യേഷ്ഠന്റെ ഭാര്യ' എന്നർത്ഥത്തിൽ 'ഭാഭി' എന്ന് അഭിസംബോധന ചെയ്തിരുന്നു. അതേത്തുടർന്ന് വിപ്ലവകാരികൾക്കിടയിൽ ഇവർ ദുർഗാ ഭാഭി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാണ്ടേഴ്സ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതിനു ശേഷം ഭഗത് സിംഗ് ഒരു തീവണ്ടിയിൽ വേഷം മാറി സഞ്ചരിച്ചിരുന്നു. അദ്ദേഹത്തിന്റെ പത്നിയുടെ വേഷത്തിൽ ദുർഗാവതി ദേവിയും ആ തീവണ്ടിയിൽ ഉണ്ടായിരുന്നു.```



മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (15-10-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ



*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬കനക സിംഹാസനം 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ലൗഡ് സ്‌പീക്കർ  

രാത്രി 9.30 ന് 

🎬മണിച്ചിത്രത്താഴ് 


*🎥#Asianet TV🔻🔻*


രാവിലെ 8.30 ന്

🎬ലൗ ആക്ഷൻ ഡ്രാമ

രാവിലെ 11.45 ന്

🎬ദ് കിംഗ് & ദ് കമ്മീഷണർ


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬ഹരികൃഷ്ണൻസ്

രാവിലെ 10 മണിക്ക് 

🎬അരവിന്ദൻെറ അതിഥികൾ

ഉച്ചയ്ക്ക് 1 മണിക്ക് 

🎬 മൈ ബോസ്

വൈകിട്ട് 4 മണിക്ക്

🎬സൺഡേ ഹോളിഡേ

രാത്രി 7 മണിക്ക്

🎬ലൂസിഫർ

രാത്രി 10 മണിക്ക് 

🎬തുറുപ്പുഗുലാൻ


*🎥#AsianetPlus🔻🔻*


രാവിലെ 5 മണിക്ക് 

🎬അഗ്നിദേവൻ

രാവിലെ 9 മണിക്ക്

🎬ലൗ 24×7

ഉച്ചയ്ക്ക് 11.30 ന്  

🎬ഉദയനാണ് താരം

വൈകിട്ട് 3 മണിക്ക്  

🎬ജനമൈത്രി

രാത്രി 11.30 ന്  

🎬മഹാനഗരം


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക് 

🎬ആന്മരിയ കലിപ്പിലാണ്

ഉച്ചയ്ക്ക് 2 മണിക്ക്

🎬മുന്തിരിവള്ളികൾ തളിർക്കുമ്പോൾ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക്

🎬രതിമന്മഥൻ

രാവിലെ 10 മണിക്ക്

🎬അനാക്കോണ്ട : Trial Of Blood

ഉച്ചയ്ക്ക് 1 മണിക്ക്

🎬ഫ്രൈഡേ 

വൈകിട്ട് 4 മണിക്ക്

🎬ഇന്ദ്രജാലം

രാത്രി 7 മണിക്ക്

🎬നാൽപ്പത്തിയൊന്ന്

രാത്രി 10 മണിക്ക്

🎬ഭാരതീയം


*🎥#ZeeKeralam🔻🔻*


രാവിലെ 9.30ന്

🎬മധുരരാജ


*🎥#MazhavilManorama🔻🔻*


ഉച്ചയ്ക്ക് 12 മണിക്ക്

🎬അനുഗ്രഹീതൻ ആൻറണി

വൈകിട്ട് 3 മണിക്ക്

🎬വിക്രമാദിത്യൻ


*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬ജൂൺ

രാവിലെ 9 മണിക്ക്

🎬സൂര്യവംശി

ഉച്ചയ്ക്ക് 12 മണിക്ക്

🎬മരതക നാണയം

വൈകിട്ട് 4 മണിക്ക്

🎬പൂജൈ

രാത്രി 8.30 ന്  

🎬അയാൾ ജീവിച്ചിരിപ്പുണ്ട്

രാത്രി 11.30 ന്  

🎬മിസ്റ്റർ അശോക്


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്

🎬വരവേൽപ്പ്

രാവിലെ 10 മണിക്ക് 

🎬ചെസ്സ്

ഉച്ചയ്ക്ക് 1 മണിക്ക് 

🎬തുറുപ്പുഗുലാൻ

വൈകിട്ട് 4 മണിക്ക്

🎬 കാശ്മീരം

രാത്രി 7 മണിക്ക്

🎬കടൽ

രാത്രി 9.30 ന്    

🎬കടൽ


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ചട്ടമ്പിനാട്

ഉച്ചയ്ക്ക് 1.30 ന്

🎬ഒടിയൻ

രാത്രി 7 മണിക്ക്

🎬വെളിപാടിൻെറ പുസ്തകം


Post a Comment

Previous Post Next Post