കണ്ണൂരിൽ കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാൾക്കെതിരെ പരാതി
കണ്ണൂർ :മമ്പറം ടൗണിൽ നിന്നും കിലോക്കണക്കിന് മീനും ഇറച്ചിയും വാങ്ങി വ്യാപാരികളെ കബളിപ്പിച്ച് മുങ്ങിയാൾക്കെതിരെ പരാതി . കഴിഞ്ഞ ദിവസമാണ് ഒരാൾ ഒരു കിലോ നാടൻ കോഴി ഇറച്ചി , ഒരു കിലോ ആട്ടിറച്ചി , രണ്ട് കിലോ അയക്കൂറ എന്നിവ വാങ്ങി പണം നൽകാതെ മുങ്ങിയത്.ഇത് സംബന്ധിച്ച് വ്യാപാരികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് വെള്ള വസ്ത്രം അണിഞ്ഞ് മാന്യമായ പെരുമാറ്റത്തോടെയാണ് ഇയാൾ മാർക്കറ്റിൽ എത്തിയത് എന്നാണ് വ്യാപാരികൾ പറയുന്നത് . മത്സ്യ വ്യാപാരിയിൽ നിന്നും രണ്ട് കിലോ അയക്കൂറ വാങ്ങിയ ഇയാൾ ' ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു . ഇല്ലെന്ന് പറഞ്ഞപ്പോൾ കാറിൽ പൈസയുണ്ട് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് സാധാനങ്ങളുമായി പോയി . പോകും മുൻപ് ഒരു കവറിൽ ഐസും ഇയാൾ വങ്ങിയിരുന്നു . പിന്നീട് ഇയാളെ കാണാതായപ്പോൾ , അടുത്തുള്ള ഇറച്ചിക്കടയിൽ നിന്നും സമാനമായ രീതിയിൽ ഇറച്ചിയും വാങ്ങിയതായി അറിയാൻ കഴിഞ്ഞു . ഇവിടെയും ഗൂഗിൾ പേ ഉണ്ടോ . പൈസ കാറിൽ നിന്ന് എടുക്കണം എന്ന് പറഞ്ഞ് തന്നെയാണ് മുങ്ങിയത് പറ്റിച്ചയാളെ കണ്ടാൽ തിരിച്ചറിയാം എന്നാണ് വ്യാപാരികൾ പറയുന്നത് . മാർക്കറ്റിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് . ഈ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
Post a Comment