മാഹി തിരുന്നാൾ മറ്റന്നാൾ , നാളെ ജാഗരം
മാഹി: വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാളിന്റെ 10-ാം ദിവസമായ നാളെ തിരുന്നാൾ ജാഗരദിനമായി ആഘോഷിക്കുന്നു.
ഇന്ന് കണ്ണൂർ രൂപതയിലെ കാഞ്ഞങ്ങാട് ഫൊറോന വികാരി റവ.ഫാദർ . തോംസൺ കൊട്ടിയത്തിന്റെ മുഖ്യകാർമീകത്ത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു.
കഴിഞ്ഞ ദിനങ്ങളിൽ വൈകുന്നേരസമയത്ത് മഴയായതിനാൽ രൂപം വഹിച്ചു കൊണ്ടുള്ള ആചാര പ്രദക്ഷിണവും ഒഴിവാക്കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് കൊല്ലം രൂപത മെത്രാൻ മോസ്റ്റ് റവ. ഡോ. പോൾ മുല്ലശ്ശേരി പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് നൊവേനയും അർപ്പിക്കപ്പെടും. നാളെ രാവിലെ 7 മണിക്കും 10.30 നും ദിവ്യബലിയും, നൊവേനയും ഉണ്ടാകും. വൈകീട്ട് തിരുകർമ്മങ്ങൾക്ക്‌ശേഷം തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള നഗരപ്രദക്ഷിണം നടക്കും . അലങ്കരിച്ച രഥത്തിൽ അമ്മത്രേസ്യായുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടാണ് മാഹിയുടെ തെരുവുകളിലൂടെ പ്രദക്ഷിണം കടന്നു പോകുക. കാർമ്മികരും, അൾത്താര സഹായികളും , കൊമ്പ്രേരിയ അംഗങ്ങളും. മാത്രമാണ് പ്രദക്ഷിണത്തിൽ പങ്ക് കൊളളുക. സാധാരണ ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ഈ പ്രദക്ഷിണത്തിൽ പങ്കെടുക്കാറുള്ളത്. നാളത്തെ പെരുന്നാൾ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് വിശുദ്ധ മദർ തെരേസാ കുടുംബ യൂണിറ്റ് അംഗങ്ങളാണ്
തിരുന്നാൾ ദിനമായ മറ്റന്നാൾ പുലർച്ചെ നടക്കേണ്ട ശയന പ്രദക്ഷിണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരിക്കുകയാണ്. നാളെ രാവിലെ 7 മണിക്കു ദിവ്യബലി ഉണ്ടാകും ശേഷം 10.30 നാണ് ആലോഷ പൂർണ്ണമായ തിരുന്നാൾ ദിവ്യബലി, കോഴിക്കോട് രൂപതാ മെത്രാൻ മോസ്റ്റ് .റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് ആഘോഷദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവകയുടെ പാരിഷ് പാസ്റ്ററൽ കൗൺസിലാണ് തിരുനാൾ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത്. ദിവ്യബലിക്കും നൊവേനയ്ക്കും ശേഷം തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടക്കും. മറ്റന്നാൾ വൈകുന്നേരം 6 മണിക്കും ദിവ്യബലി അർപ്പിക്കപ്പെടും. ഈ മാസം 22-ാം തിയ്യതി വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ നീളുന്നത്
Post a Comment