മടപ്പള്ളി കോളേജിൽ തണൽമരങ്ങൾ മുറിച്ചതിൽ പ്രതിഷേധം
മടപ്പള്ളി കോളേജിലേക്കുള്ള വഴിയിലെ മരങ്ങൾ നടപ്പാതനിർമാണത്തിന്റെ ഭാഗമായി വെട്ടിയതിൽ പ്രതിഷേധം. 12 മരങ്ങളാണ് വെട്ടിമാറ്റിയത്. യു.ഡി.എസ്.എഫ്. പ്രവർത്തകർ പ്രതിഷേധസംഗമം നടത്തി. രണ്ടുമരങ്ങളൊഴികെ മറ്റെല്ലാം തണൽമരങ്ങളായിരുന്നുവെന്ന് പ്രവർത്തകർ പറഞ്ഞു. ആധുനികലോകത്ത് പ്രകൃതിയോട് ഇണങ്ങിയ വിദ്യാഭ്യാസസമ്പ്രദായത്തിനാണ് ലോകജനത പ്രാമുഖ്യംനൽകുന്നത്. ഈ അവസരത്തിൽ കലാലയങ്ങളെ ഹരിതാഭമാക്കുന്ന, തണലൊരുക്കുന്ന അപൂർവയിനം മരങ്ങൾ വെട്ടിനശിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എസ്.എഫ്. വ്യക്തമാക്കി. അമൽ തോമസ് ഉദ്ഘാടനം ചെയ്തു. എസ്.ആർ. നന്ദഗോപാൽ അധ്യക്ഷത വഹിച്ചു. മിഷാൽ ബഷീർ, പി. മുഹമ്മദ് ഇർഷാദ്, തഫ്‌സീന, ഹിബ നസ്‌റിൻ, റാഷി തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment