o ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: പാമോയിൽ, സൺഫ്‌ളവർ ഓയിൽ വില 15 രൂപവരെ കുറയും
Latest News


 

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: പാമോയിൽ, സൺഫ്‌ളവർ ഓയിൽ വില 15 രൂപവരെ കുറയും

 

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി: പാമോയിൽ, സൺഫ്‌ളവർ ഓയിൽ വില 15 രൂപവരെ കുറയും 



ന്യൂഡൽഹി: കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവുവരുത്തുകയുംചെയ്തു. 


പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


2022 മാർച്ച് 31 വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്കൃത പാം ഓയിലിന് 8.2 ശതമാനവും സൺഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 5.5 ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്കരിച്ച സൂര്യകാന്തി, സോയാബീൻ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5 ശതമാനത്തിൽനിന്ന് 17.5 ശതമാനവുമയും കുറച്ചിട്ടുണ്ട്. 


അസംസ്കൃത പാമോയിലിന് കാർഷിക - ഇൻഫ്രസ്ട്രേക്ചർ ഡെവലപ്മെന്റ് സെസായി 17.5 ശതമാനവും സൺ ഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 20 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5 ശതമാനവും 5 ശതമാനവുമായി കുറയും. 


ഇറക്കുമതി തീരുവയിൽ നേരത്തെ സർക്കാർ കുറവുവരുത്തിയിരുന്നെങ്കിലും വിപണിയിൽ പ്രതിഫലിച്ചിരുന്നില്ല. വർധിച്ചുവരുന്ന ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഇളവ് അനുവദിച്ചത്.



Post a Comment

Previous Post Next Post