മാഹിപ്പാലത്തിന്റെ തകർച്ച എൻ.എച്ച്.എ.ഐ . ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യും
മയ്യഴി: മാഹിപ്പാലത്തിൻ്റെ തകർച്ചയ്ക്ക് അടിയന്തര പരിഹാരം കാണുന്നതിന് കേന്ദ്ര ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് കളക്ടർ വ്യക്തമാക്കിയതായി കോൺഗ്രസ് നേതാവ് എം.പി. അരവിന്ദാക്ഷൻ അറിയിച്ചു . കെ . മുരളീധരൻ എം.പി.യുടെ പ്രതിനിധിയായാണ് എം.പി. അരവിന്ദാക്ഷൻ യോഗത്തിൽ പങ്കെടുത്തത് . കേരള പൊതുമരാമത്ത് അധികൃതർ പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് എൻ.എച്ച് . എ.ഐ. വിഭാഗത്തിന് റിപ്പോർട്ടും അടങ്കലും നൽകി 11 മാസം കഴിഞ്ഞിട്ടും നടപടികളൊന്നുമെടുക്കാതെ അധികൃതർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് അരവിന്ദാക്ഷൻ യോഗത്തിൽ കുറ്റപ്പെടുത്തി . ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു . മാഹി പാലത്തിൻ്റെ പൊതുമരാമത്ത് റോഡ്സ് വിഭാഗം എൻജിനീയർ ഈ വിഷയം എൻ.എച്ച് . എ ഐ : ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പങ്കെടുക്കുന്ന യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്നും മറുപടിയിൽ വ്യക്തമാക്കി .
Post a Comment