o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ് , സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം*


*💠ലോക പ്ലേ-ദോഹ ദിനം*


*💠ലോക ബാർബർ ദിനം*


*💠മെയ്ഫ്ലവർ ദിനം*


*💠പാപപരിഹാര ദിനം*


*💠സൗജന്യ ക്വസ്സോ ദിനം*


*💠ആനി ബ്രാഡ്സ്ട്രീറ്റ് ദിനം*


*💠കണ്ണീരിന്റെ അനുസ്മരണ ദിനം*


*💠കൗമാരക്കാരുടെ വ്യായാമ ദിനം*


*💠ചുളിവുകളുള്ള റെയിൻകോട്ട് ദിനം*


*💠കത്രീന ചുഴലിക്കാറ്റിന്റെ ഇരകൾക്കുള്ള ദേശീയ പ്രാർത്ഥനയുടെയും അനുസ്മരണത്തിന്റെയും ദിനം*


*💠ദേശീയ ടാറ്റൂ കഥാ ദിനം*


*💠നാഷണൽ പാവ്‌പോ ദിനം*


*💠ദേശീയ സ്റ്റെപ്പ്ഫാമിലി ദിനം*


*💠ദേശീയ ശേഖരണ ശിലാദിനം*


*💠ദേശീയ തൊഴിലാളി രക്ഷിതാക്കളുടെ ദിനം*


*💠ദേശീയ കറുവപ്പട്ട ഉണക്കമുന്തിരി അപ്പം ദിനം*


*💠മലേഷ്യ ദിനം (മലേഷ്യ)*


*💠സ്വാതന്ത്ര്യദിനം (മെക്സിക്കോ)*


*💠രക്തസാക്ഷി ദിനം (ലിബിയ)*


*💠സായുധ സേന ദിനം (മലേഷ്യ)*


*💠സ്വാതന്ത്ര്യദിനം (പാപ്പുവ ന്യൂ ഗിനിയ)*


*💠ദേശീയ ഗ്വാകമോൾ ദിനം (യുഎസ്എ)*


*💠രാംദേവ് ജയന്തി ആൻഡ് തേജ ദശ്മി (ഇന്ത്യ)*


*💠ദേശീയ ഹീറോസ് ദിനം (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1620* - ```മെയ് ഫ്ലളവറിലെ തീർത്ഥാടകർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാർ പ്ലൈമൗത്തിലെത്തി.``` 


*🌐1821* - ```സ്പെയിനിന്റെ കോളനിയായിരുന്ന മെക്സിക്കോ സ്വതന്ത്രമായി.```


*🌐1908* - ```ജനറൽ മോട്ടോഴ്സ് കോർപ്പറേഷൻ സ്ഥാപിതമായി.```


*🌐1916* - ```ബ്രിട്ടീഷ് സൈന്യം യുദ്ധരംഗത്ത് ആദ്യമായി ടാങ്ക് എന്ന കവചിത വാഹനം ഉപയോഗിച്ചു.``` 


*🌐1953* - ```ആദ്യ സിനിമാസ്കോപ്പ് ചലച്ചിത്രം ആയ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് ന്യൂയോർക്കിൽ പ്രദർശിപ്പിച്ചു.```


*🌐1955* - ```ഒരു ബാലിസ്റ്റിക് മിസൈൽ ആദ്യമായി വിക്ഷേപിച്ച ജുലു ക്ലാസ് അന്തർവാഹിനി.```


*🌐1956* - ```സ്ഥിരമായി പ്രക്ഷേപണം ആരംഭിച്ച ഓസ്‌ട്രേലിയൻ ടെലിവിഷൻ സ്റ്റേഷനാണ് ടിസിഎൻ -9 സിഡ്നി.```


*🌐1959* - ```ആദ്യത്തെ വിജയകരമായ ഫോട്ടോകോപ്പിയർ, സിറോക്സ് 914, ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള തത്സമയ ടെലിവിഷനിൽ ഒരു പ്രകടനത്തിൽ അവതരിപ്പിച്ചു.```


*🌐1967*- ```കുഞ്ചൻ നമ്പ്യാർ സ്മാരകം ( അമ്പലപ്പുഴ) തുടക്കം.```


*🌐1968* - ```കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ തുടക്കം.```


*🌐1975* - ```പപ്പുവാ ന്യൂ ഗിനിയ ഓസ്ട്രേലിയയിൽനിന്നും സ്വതന്ത്രമായി.```


*🌐2008* - ```ഓസോൺ പാളിയുടെ വിള്ളലിന്റെ വ്യാപ്തി 2.7 കോടി ച.കി.മീ ആണെന്ന് ആഗോള കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി.``` 


*🌐2019* - ```ക്യാൻസർ പരിചരണവുമായി ബന്ധപ്പെട്ട് കേരള സർക്കാരും ആർ‌സിസിയും സംയുക്തമായി മാലിദ്വീപുമായി ധാരണാപത്രം ഒപ്പിട്ടു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹എം.എസ്. സുബ്ബുലക്ഷ്മി* - ```നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി. അവർ ആലപിച്ച ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണ്‌.```


*🌹ഇ.വി. കൃഷ്ണപിള്ള* - ```മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള (ജനനം സെപ്റ്റംബർ 16, 1894 - മരണം 30 മാർച്ച് 1938). മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു. കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്‌.```


*🌹എം. ലീലാവതി* - ```സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി (ജനനം സെപ്റ്റംബർ 16, 1927 ) മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട്.ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം.വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.```


*🌹മീന* - ```തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് മീന ദുരൈരാജ് (ജനനം സെപ്റ്റംബർ 16) . മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു. നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.```


*🌹ജൂലിയ സ്റ്റിംസൺ* - ```ജൂലിയ സ്റ്റിംസൺ തോൺ ഒരു അമേരിക്കൻ എഴുത്തുകാരിയും യു.എസ്. സെനറ്ററും യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ജോൺ കെറിയുടെ ആദ്യ പത്നിയുമായിരുന്നു. (ജീവിതകാലം: സെപ്റ്റംബർ 16, 1944 – ഏപ്രിൽ 27, 2006).```


*🌹ജോഹൻ നികൊളസ് ടെറ്റൻസ്* - ```ജോഹൻ നികൊളസ് ടെറ്റൻസ് ജർമൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു. 1736 സെപ്റ്റംബർ 16-ന് ഷെൽസ്വിഗ് (Schleswig)ലെ ടെറ്റൻബുള്ളി(Tetenbull)ൽ ജനിച്ചു.അതിഭൗതികശാസ്ത്രം, ധർമശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ തത്ത്വശാസ്ത്രം, ഭാഷയുടെ തത്ത്വശാസ്ത്രം എന്നിവയിൽ അടങ്ങിയിട്ടുള്ള അതിസങ്കീർണമായ പ്രശ്നങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടുകൂടിയ ചർച്ചകൾ ടെറ്റൻസ് തന്റെ രചനകളിൽ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആശയങ്ങൾ കാന്റിന്റെ രചനകളെ ശക്തമായി സ്വാധീനിച്ചിരുന്നു.``` 


*🌹ടി.എം. ജേക്കബ്* - ```കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ടി.എം. ജേക്കബ് (സെപ്റ്റംബർ 16 1950 - ഒക്ടോബർ 30 2011). കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ നേതാവായിരുന്നു. തന്റെ ഇരുപത്തിയാറാം വയസ്സിൽ, 1977-ൽ പിറവത്ത് നിന്നാണ് ആദ്യമായി നിയമസഭയിൽ അംഗമാകുന്നത്. പിന്നീട് 1980, 1982, 1987 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 1991 മുതൽ 2001 വരെയും പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചു . 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം നിയമസഭാമണ്ഡലത്തിൽ നിന്നു 157 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ എട്ടാം തവണയാണ് അംഗമായത്. നാലു മന്ത്രിസഭകളിൽ അംഗമായിരുന്നിട്ടുണ്ട്. വിദ്യാഭ്യാസം, ജലസേചനം, ജലവിഭവം, സാംസ്കാരികം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി ടി.എം. ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്.```


*🌹പ്രസൂൻ ജോഷി* - ```പ്രമുഖ കവിയും ഗാനരചയിതാവുമാണ് പ്രസൂൻ ജോഷി(ജനനം:16 സെപ്റ്റംബർ 1971)മികച്ച ഗാന രചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. താരേ സമീൻപർ, എന്നചിത്രത്തിലേയും ചിറ്റഗോങ് എന്ന ചിത്രത്തിലേയും ഗാനങ്ങൾക്കായിരുന്നു ദേശീയപുരസ്കാരംഏഷ്യൻ പെയിന്റ്സ്, കാഡ്ബറീസ്, പോണ്ട്സ് തുടങ്ങി നിരവധി പരസ്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചു. രാജ്കുമാർ സന്തോഷിയുടെ 'ലജ്ജ' എന്ന സിനിമയ്ക്കു പാട്ടെഴുതി ചലച്ചിത്ര രംഗത്തു പ്രവേശിച്ചു. ഫന, താരേ സമീൻ പർ, രംഗ് ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഹിറ്റുകളായി.```


*🌹രാമലിംഗ രാജു* - ```സത്യം കമ്പ്യൂട്ടർ സർവീസസ് സ്ഥാപകനും അതിന്റെ മുൻ ചെയർമാനുമായിരുന്നു ബി. രാമലിംഗ രാജു. (ജന: 16 സെപ്റ്റം: 1954) . ഇന്ത്യയിലെ ഒന്നാംനിര ഐ.ടി. സേവനദാതാക്കളായിരുന്ന സത്യം കമ്പ്യൂട്ടർ സർവീസസിലെ തട്ടിപ്പ് 2009 ജനവരി ഏഴിനാണ് പുറത്തുവന്നത്.```


*🌹ഇ.സി.ജി. സുദർശൻ* - ```ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ (ജനനം 16 സെപ്റ്റംബർ 1931 - മരണം മേയ് 14, 2018) ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ്‌ അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.```


*🌹ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്* - ```ഒരു ഇന്ത്യൻ സംരംഭകനും ബിസിനസുകാരനുമാണ് ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് (ജനനം: സെപ്റ്റംബർ 16, 1955). അദ്ദേഹം ഇപ്പോൾ ഇന്ത്യയിലെ ഒരു ബിസിനസ് കമ്പനിയായ മുത്തൂട്ട് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. കൊസെഞ്ചേരിയിലെ ഒരു ഇന്ത്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.ഇന്ത്യാ ടുഡേ, ഒരു പ്രതിവാര മാസിക 2005 ൽ കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളിൽ ഒരാളായി ജോർജിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് 2000 ൽ ജോർജിനെ മില്ലേനിയം നേതാക്കളിൽ ഒരാളായി തിരഞ്ഞെടുത്തു. ധനം, രണ്ടാഴ്ചത്തെ മാസിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് കുടുംബങ്ങളിലൊന്നായി മുത്തൂത്തിനെ ഇന്ത്യ വിലയിരുത്തി. 2013 ൽ ധനം മാഗസിൻ ജോർജിന് പ്രശസ്ത ബിസിനസുകാരനായ പുരസ്കാരം നൽകി ആദരിച്ചു. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ നിന്ന് ഫിനാൻഷ്യൽ സർവീസ് മേഖലയ്ക്ക് കീഴിൽ സിഎ ബിസിനസ് അച്ചീവർ അവാർഡ് 2013 ലഭിച്ചു.``` 


*🌹സി.കെ. നാണു* - ```പത്ത്, പതിനൊന്ന്, പതിമൂന്ന്, പതിനാല് നിയമസഭകളിൽ അംഗമായിരുന്ന ഒരു ജനതാദൾ (സെക്കുലർ) നേതാവാണ് സി.കെ. നാണു. കുഞ്ഞാപ്പുവിന്റേയും ചിരുതയുടെയും മകനായി 1937 സെപ്റ്റംബർ 16 ന് വടകരയിൽ ജനിച്ചു. നിലവിൽ വടകര മണ്ഡലത്തേയാണ് നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്. നായനാർ മന്ത്രിസഭയിൽ ഗതാഗതം, വനം മുതലായ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷എസ്.എൽ. പുരം സദാനന്ദൻ* - ```മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് എസ്. എൽ. പുരം സദാനന്ദൻ (ഏപ്രിൽ 15, 1926 - സെപ്റ്റംബർ 16, 2005). മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്.നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു.ആദ്യനാടകമായ കുടിയിറക്ക് എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു.``` 


*🌷കേസർബായ് കേർകർ* - ```ജയ്പൂർ- അത്രൗളി ഘരാനയിലെ പ്രശസ്തയായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു കേസർബായ് കേർകർ(ജൂലൈ 13, 1892 – സെപ്റ്റംബർ16, 1977). വളരെ കുറച്ചു മാത്രം റെക്കോർഡുകൾ ചെയ്തിട്ടുള്ള കേസർബായ് വിശിഷ്ടസദസ്സുകളിലെ ആലാപനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. താൻ കേർകറുടെ ആരാധകനാണെന്ന് പ്രസ്താവിച്ച രവീന്ദ്രനാഥ ടാഗോർ ഇവരെ സ്വരശ്രീ എന്നു വിശേഷിപ്പിച്ചു. 1977-ൽ വൊയേജർ 1,2 ബഹിരാകാശ പേടകങ്ങളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഗീതം ആലേഖനം ചെയ്ത വൊയേജർ ഗോൾഡൻ റെക്കോർഡ്-ൽ ഇവർ പാടിയ ജാത് കഹാം ഹോ എന്ന ഭൈരവി രാഗത്തിലെ കൃതി ഉൾപ്പെടുത്തിയിരുന്നു. തന്റെ ദീർഘകാലത്തെ സംഗീതസപര്യയിലും കേസർബായ് ശിഷ്യരായി ആരെയും സ്വീകരിച്ചിരുന്നില്ല.```


*🌷ജഹനാര ബീഗം* - ```മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളായിരുന്നു ജഹനാര ബീഗം (ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681).``` 

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷ഡി. പങ്കജാക്ഷ കുറുപ്പ്*‌ - ```കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും അയൽക്കൂട്ടത്തിന്റെ ഉപജ്ഞാതാവുമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്‌ (ജനുവരി 14, 1923 - സെപ്റ്റംബർ 16, 2004).തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി "ദർശനം" എന്ന മാസിക പ്രസിദ്ധീകരിച്ചു. 1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മ തുടങ്ങുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ ഇതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. "ഉണ്ടല്ലോ, കൊണ്ടുപോകാം" എന്നതായിരുന്നു അയൽക്കൂട്ടം എന്ന കൂട്ടായ്മയുടെ മുദ്രാവാക്യം. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.``` 


*🌷തോമസ് ജോൺ ഡിബിൻ* - ```ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാനരചയിതാവമായിരുന്നു തോമസ് ജോൺ ഡിബിൻ. 1771 മാർച്ച് 21-ന് ലണ്ടനിൽ ജനിച്ചു. ചെറുപ്പകാലത്ത് ഗൃഹോപകരണങ്ങൾ അലങ്കരിക്കുന്നതിലാണ് പരിശീലനം നേടിയതെങ്കിലും അതുപേക്ഷിച്ച് ഒരു നാടകസംഘത്തിൽ ചേർന്നു. 1795-ൽ ലണ്ടനിലെ സാഡ്‌ലേഴ്സ് വെൽസ് തിയെറ്ററിൽ സ്റ്റേജ് മാനേജരായും പിന്നീട് ഡ്രൂറിലെയ് ൻ തിയെറ്ററിൽ പ്രോമോട്ടറായും സേവനമനുഷ്ഠിച്ചു. 1816-ൽ സറേ തിയെറ്റർ ഏറ്റെടത്തുവെങ്കിലും ആ രംഗത്ത് വിജയിക്കുവാൻ കഴിഞ്ഞില്ല.

ഓപ്പറകളും കോമഡികളും ഗാനങ്ങളുമായി അനേകം രചനകൾ ഡിബ്ഡിന്റേതായുണ്ട്. ഈ രചനകളാണ് ഇദ്ദേഹത്തിന് വളരെയധികം പ്രശസ്തിനേടിക്കൊടുത്തത്.```


*🌷മസ്ഹർ ഖാൻ* - ```ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നിവരായിരുന്നു മസ്ഹർ ഖാൻ (22 ജൂലൈ 1955 - 16 സെപ്റ്റംബർ 1998). സാംപാർക്ക് (1979) എന്ന ചിത്രത്തിലൂടെയാണ് ഖാൻ അരങ്ങേറ്റം കുറിച്ചത്. ബ്രിന്ദാവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അഭിനയിച്ചത്. ബോംബെ ഫാന്റസി (1983) എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 1998 ൽ ഖാന്റെ മരണശേഷം പുറത്തിറങ്ങിയ ഗാംഗ് (2000) എന്ന ചിത്രത്തിലൂടെ സംവിധാനം ചെയ്തു.```


*🌷റൊണാൾഡ് റോസ്* - ```റൊണാൾഡ് റോസ് (13 May 1857 – 16 September 1932) ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു, യൂറോപ്പിനുവെളിയിൽ നിന്നും ആദ്യം നോബൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നോബൽ സമ്മനിതനായതും റൊണാൾഡ് റോസ്സായിരുന്നു. കൊതുകിന്റെ കുടലിനകത്താണ് മലേറിയ അണുവായ പരാദം വസിക്കുന്നതെന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ് മലമ്പനി കൊതുകാണു പരത്തുന്നതെന്നും അതിനാൽ കൊതുകിനെ നിയന്ത്രിച്ചാൽ മലമ്പനി തടയാമെന്നും അവബോധമുണ്ടാക്കിയത്. അദ്ദേഹം ഒരു ബഹുമുഖപ്രതിഫ ആയിരുന്നു.``` 


*🌷സുതിവേലു* - ```ഇന്ത്യൻ ചലച്ചിത്ര കഥാപാത്ര നടനും തെലുങ്ക് സിനിമയിലെ കൃതികൾക്ക് പേരുകേട്ട ഹാസ്യനടനുമായിരുന്നു സുതിവേലു (ജനനം : 7 ഓഗസ്റ്റ് 1947 - 16 സെപ്റ്റംബർ 2012). തെലുങ്കിലെ ഏറ്റവും മികച്ച ഹാസ്യനടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ നാല് സംസ്ഥാന നന്ദി അവാർഡുകളും നേടിയിട്ടുണ്ട്.```

🔥🌟🔥🌟🔥🌟🔥🌟

🔹🔹🔹🔹🔹🔹🔹



കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (16-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ



*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️10:00 am* - ഇംഗ്ലീഷ് 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️11:00 am* - മലയാളം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️11.30 am* - ഇംഗ്ലീഷ് 


*▶️07.00 pm* - സംസ്‌കൃതം 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️12.00 pm* - ഗണിതം 


*▶️05.30 pm* - അറബിക് 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️12:30 pm* - സാമൂഹ്യശാസ്ത്രം 


*▶️06:00 pm* - ഉറുദു 


*🛎️ആറാം ക്ലാസ്6️⃣*


*▶️01.00 pm* - അടിസ്ഥാനശാസ്ത്രം 


*▶️01.30 pm* - സാമൂഹ്യശാസ്ത്രം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️02.00 pm* - ഇംഗ്ലീഷ് 


*▶️02.30 pm* - ഐ സി ടി 


*▶️06.30 pm* - സംസ്‌കൃതം 


*🛎️ എട്ടാം ക്ലാസ് 8️⃣*


*▶️03:00 pm* - ഇംഗ്ലീഷ് 


*▶️03:30 pm* - സാമൂഹ്യശാസ്ത്രം 


*🛎️ ഒൻപതാം ക്ലാസ് 9️⃣* 


*▶️04.00 pm* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം -രാത്രി 09.30)


*▶️04.30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️08.00 am* - രസതന്ത്രം (പുനഃസംപ്രേഷണം - രാത്രി 07.30)


*▶️08.30 am* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 08.00)


*▶️09.00 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 08.30)


*▶️09.30 am* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 09.00)

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 240*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*


മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (16-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬നിവേദ്യം 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬അഭിമന്യു 

രാത്രി 9.30 ന് 

🎬ഭർത്താവുദ്യോഗം 


*🎥#Asianet TV🔻🔻*


രാവിലെ 8.30 ന് 

🎬ക്യാപ്റ്റൻ

രാത്രി 11.45 ന് 

🎬മാഫിയ


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬കളിയൂഞ്ഞാൽ

രാവിലെ 10 മണിക്ക്

🎬ഓം ശാന്തി ഓശാന

ഉച്ചയ്ക്ക് 1 മണിക്ക്

🎬ലൗ ആക്ഷൻ ഡ്രാമ

വൈകിട്ട് 4 മണിക്ക്

🎬ചിന്താമണി കൊലക്കേസ്

രാത്രി 7 മണിക്ക്

🎬മായാമോഹിനി

രാത്രി 10 മണിക്ക്

🎬മിഥുനം


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്  

🎬മൃഗയ

രാവിലെ 9 മണിക്ക് 

🎬പ്രാദേശിക വാർത്തകൾ

രാവിലെ 11.30 ന്  

🎬ഒപ്പം

വൈകിട്ട് 3 മണിക്ക് 

🎬രാക്ഷസൻ

രാത്രി 10 മണിക്ക് 

🎬ആനച്ചന്തം


*🎥#SuryaTV & #SuryaTVHD🔻🔻*


വൈകിട്ട് 2 മണിക്ക്  

🎬മാർക്കോണി മത്തായി


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬കോരപ്പൻ ദ് ഗ്രേറ്റ്‌

രാവിലെ 10 മണിക്ക്

🎬മുഹൂർത്തം 11.30ന്

ഉച്ചയ്ക്ക് 1 മണിക്ക്

🎬നീ വരുവോളം

വൈകിട്ട് 4 മണിക്ക്

🎬മത്സരം

രാത്രി 7 മണിക്ക്

🎬ഉട്ടോപ്യയിലെ രാജാവ്

രാത്രി 10 മണിക്ക്

🎬മാണിക്യച്ചെമ്പഴുക്ക


*🎥#ZeeKeralam🔻🔻*


രാവിലെ 9.30 ന് 

🎬കാർബൺ


*🎥#MazhavilManorama🔻🔻*


രാവിലെ 12 മണിക്ക് 

🎬പ്രണയമീനുകളുടെ കടൽ

വൈകീട്ട് 3 മണിക്ക് 

🎬കമല


*🎥#KairaliTV🔻🔻*


രാവിലെ 6.30 ന് 

🎬അഞ്ചാൻ

രാവിലെ 9 മണിക്ക്

🎬കോ 2

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ക്രേസി ഗോപാലൻ

വൈകിട്ട് 4 മണിക്ക്

🎬യെന്നൈ അറിന്താൽ

രാത്രി 9.45 ന് 

🎬ചെസ്സ്


*🎥#KairaliWE🔻🔻*


രാവിലെ 7 മണിക്ക്

🎬മൈഡിയർ കരടി

രാവിലെ 10.30 ന്

🎬മരതക നാണയം

വൈകിട്ട് 3 മണിക്ക്

🎬കളക്ടർ

രാത്രി 7 മണിക്ക്

🎬വടക്കുനോക്കിയന്ത്രം

രാത്രി 10 മണിക്ക്

🎬ഈ പുഴയും കടന്ന്


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬അങ്കമാലി ഡയറീസ്

ഉച്ചയ്ക്ക് 1.30 ന്

🎬ധീരാ


Post a Comment

Previous Post Next Post