നൂറുദിന പരിപാടി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി
സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി വിജയകരമായി മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മ പരിപാടിയുടെ അവലോകന യോഗം ഇന്ന് ചേര്‍ന്നു. വിവിധ വകപ്പുകള്‍ നൂറുദിന പരിപാടിയില്‍ പൂര്‍ത്തീകരിക്കാതെ കണ്ടത് 171 പദ്ധതികളാണ്. സെപ്തംബര്‍ 19നാണ് നൂറുദിന പരിപാടികള്‍ അവസാനിക്കേണ്ടത്. 171 പദ്ധതികളില്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ 101 എണ്ണമാണുള്ളത്. 63 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.
ഇതോടൊപ്പം തൊഴിലവസരങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. 75000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 68195 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ നല്‍കല്‍ 100 ശതമാനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേലിയേറ്റ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പുനര്‍ഗേഹം പദ്ധതി ശ്രദ്ധിക്കപ്പെട്ടു. 2450 കോടിയുടെ ഈ പദ്ധതി തീരദേശ നിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ആദ്യ പദ്ധതിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള 1398 കോടിയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടിയുമാണ് ഇതിനായി വകയിരുത്തിയത്.
Post a Comment