o കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി മന്ത്രിക്ക് നിവേദനം നൽകി
Latest News


 

കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി മന്ത്രിക്ക് നിവേദനം നൽകി

 


കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി

മന്ത്രിക്ക് നിവേദനം നൽകി.



അഴിയൂര്‍: ഡി പി ആറില്‍ ഉള്‍പ്പെടാത്ത ചിരപുരാതനമായ കുഞ്ഞിപ്പള്ളി വഖഫ് ഭൂമി നിയമവിരുദ്ധമായി അക്വസിഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി,

സംസ്ഥാന തുറമുഖ- പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവിലിന് നിവേദനം നല്‍കി.


വിശ്വവിഖ്യാത പണ്ഡിതന്‍ സൈനുദ്ധീന്‍ മഖ്തൂം രണ്ടാമന്‍ അന്ത്യവിശ്രമം കൊള്ളുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഖഫ് ഭൂമിക്ക് നിയമ പരിരക്ഷക്ക് അര്‍ഹതയുണ്ട്. സര്‍വ്വേ നടപടികളില്‍ കൃത്രിമം നടത്തിയാണ് ഭൂമി അക്വസിഷനില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമാണെന്ന് വഖഫ് സംരക്ഷണ സമിതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായ സാലിം പുനത്തില്‍, അലി എരിക്കില്‍ എന്നിവരാണ് നിവേദനം നല്‍കിയത്.



Post a Comment

Previous Post Next Post