o മാമുക്കോയ മൂത്താശാരിയായി അഭിനയിച്ച 'ഉരു' പോസ്റ്റർ റിലീസ് ചെയ്തു
Latest News


 

മാമുക്കോയ മൂത്താശാരിയായി അഭിനയിച്ച 'ഉരു' പോസ്റ്റർ റിലീസ് ചെയ്തു

 മാമുക്കോയ മൂത്താശാരിയായി അഭിനയിച്ച  

'ഉരു' പോസ്റ്റർ റിലീസ് ചെയ്തു 

 


  മാമുക്കോയ വ്യത്യസ്ത  വേഷത്തിൽ അഭിനയിച്ച   ഉരു സിനിമയുടെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ പി രാമനുണ്ണി റിലീസ് ചെയ്തു .ചാലിയം തുരുത്തിലെ ഉരു നിർമാണ കേന്ദ്രത്തിനോ വെച്ച്  പി. ഒ  ഹാഷിമിന് നൽകികൊണ്ടായിരുന്നു റിലീസ് .മാധ്യമപ്രവർത്തകൻ ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച   ഉരു   ബേപ്പൂരിലെ ഉരു നിര്മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ  കഥ പറയുന്നു .മൂത്താശാരിയായിയാണ് മാമുക്കോയ അഭിനയിക്കുന്നത് .മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങൾ കൂടി ഉരു വിൽ  പങ്കുവെക്കുന്നു .റിലീസിന് തയ്യാറായ ഉരു വിൽ  മാമുകോയയ്ക്കു പുറമെ കെ യു മനോജ്  , മഞ്ജു പത്രോസ് , അർജുൻ , ആൽബർട്ട് അലക്സ്  അനിൽ ബാബു. അജയ് കല്ലായി , രാജേന്ദ്രൻ തായാട്ട് , ഉബൈദ് മുഹ്‌സിൻ , ഗീതിക , ശിവാനി ,ബൈജു ഭാസ്കർ , സാഹിർ പി കെ ,  പ്രിയ , എന്നിവരാണ് അഭിനേതാക്കൾ .



റിലീസ് ചടങ്ങിൽ നിർമാതാവ് മൻസൂർ പള്ളൂർ , അസ്സോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ് , എഡിറ്റർ ഹരി ജി നായർ , നാടൻ പാട്ടു ഗായകൻ ഗിരീഷ് ആമ്പ്ര എന്നിവർ സംബന്ധിച്ചു .

ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം, കമൽ പ്രശാന്ത് സംഗീത സംവിധാനം ,ഗാന രചന പ്രഭാവർമ .സാം പ്രൊഡക്ഷന്റെ ബാനറിൽ നിർമിക്കുന്ന ഉരു  ഓ ടി ടി  റിലീസിന് തയ്യാറായി .

Post a Comment

Previous Post Next Post